9 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 76 കാരന്‍ അറസ്റ്റില്‍

രാജാക്കാട്‌: പീഡനത്തിന്റെ കാര്യത്തില്‍ പ്രായത്തിനു സ്ഥാനമില്ല. ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 76 വയസുകാരനെ പോലീസ്‌ അറസ്റ്റ് ചെയ്തു. ശാന്തമ്പാറ ചേരിയാര്‍ സ്വദേശി കൈപ്പടക്കുന്നേല്‍ സരസപ്പനെ (രാജു )യാണ്‌ ശാന്തമ്പാറ പോലീസ്‌ അറസ്റ്റുചെയ്‌തത്‌. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെയാണ്‌ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. കുട്ടിയുടെ കരച്ചില്‍കേട്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ പെണ്‍കുട്ടിയെ രക്ഷിച്ചത്‌. തുടര്‍ന്ന്‌ പ്രതിയെ നാട്ടുകാര്‍ പോലിസിലേല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്‌തു.