യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: യുവതിയുടെ നഗ്നചിത്രം മൊബെലിൽ പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികൾ അറസ്റ്റില്‍. പാറശാല സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ യുവാവും ചേർന്നാണ് മൊബലിൽ ചിത്രങ്ങൾ പകർത്തിയത്. പാറശാല സ്വദേശിനി സുജി(26), കോഴഞ്ചേരി സ്വദേശിയും ഇപ്പോൾ വാഴോട്ടു കോണത്ത് താമസക്കാരനുമായ ജോൺ എന്ന തോമസ് കോശി( 26) എന്നിവരെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തത്.

തോമസും കോശിയും സുജിയും പരാതിക്കാരിയായ യുവതിയുമായി വർഷങ്ങളായി സുഹൃത്തുക്കളാണ്. ഇവർ പഠനകാലത്ത് പരിചയപ്പെട്ടതാണ്. ഇടക്കാലത്ത് യുവതിയും പ്രതികളുമായി മാനസികമായി അകന്നു. സുജി പിണക്കത്തിലായിരുന്ന യുവതിയോട് തോമസ് കോശിയുടെ നിർദേശപ്രകാരം വീണ്ടും സൗഹൃദം സ്ഥാപിച്ചു. തുടർന്ന് സുജി യുവതിയോടൊപ്പം താമസമാരംഭിച്ചു. ഒന്നിച്ചു താമസിക്കുന്നതിനിടയിൽ തോമസ് കോശി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് സുജി യുവതിയുടെ നഗ്നത മൊബലിൽ പകർത്തി തോമസ് കോശിക്ക് കൈമാറി. മൊബെൽ ദൃശ്യങ്ങൾ മറ്റൊരു സൃഹൃത്തിന് മുന്നിൽ തോമസ് കോശി പ്രദർശിപ്പിച്ചതോടെയാണ് യുവതി സംഭവം അറിയുന്നത്. പ്രതികളോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവതി സിറ്റിപോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

Loading...

പോലീസും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളുടെ കൈയിൽ നിന്ന് മൊബൈൽ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തമ്പാനൂർ, കന്റോൺമെന്റ്, ശ്രീകാര്യം എന്നീ സ്‌റ്റേഷനുകളിൽ നിരവധി വാഹന മോഷണക്കേസിലെ പ്രതിയാണ് തോമസ് കോശിയെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ എച്ച് .വെങ്കിടേഷ്, കന്റോൺമെന്റ് എ.സി. വി.സുരേഷ് കുമാർ, വട്ടിയൂർക്കാവ് എസ്.ഐ. അനൂപ്. ആർ.ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.