യുപിയില്‍ 8500 അനധികൃത മദ്രസകള്‍; പഠിക്കുന്നത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍

ലക്‌നൗ. ഉത്തരപ്രദേശില്‍ ആയിരക്കണക്കിന് മദ്രസകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി വിവരം. 8500 മദ്രസകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുവാന്‍ അനുമതിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ മദ്രസകളില്‍ 16 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യു പി ബോര്‍ഡ് ഓഫ് മദ്രസകളുടെ അനുമതിയില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അനധികൃത മദ്രസകളുമായി ബന്ധപ്പട്ട അന്വേഷണത്തിലാണ് വലിയ തട്ടിപ്പ് യുപി സര്‍ക്കാര്‍ കണ്ടെത്തിയത്.

ഒക്ടോബറില്‍ അനധികൃമായി പ്രവര്‍ത്തിക്കുന്ന മദ്രസകളുടെ എണ്ണം 7189 ആയിരുന്നു. ഇത് ആകെയുള്ള 75 ജില്ലകളിലെ 60 ജില്ലകളില്‍ നിന്നും ലഭിച്ച വിവരമാണ്. എന്നാല്‍ 15 ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ഇത് വരെ പുറത്ത് വന്നിട്ടില്ല. സെപ്റ്റംബര്‍ 10നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ഇത് കൂടാതെ 16513 മദ്രസകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

ഇതില്‍ 560മദ്രസകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നുണ്ട്. ഈ മദ്രസകളില്‍ 20 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ നല്കുന്നതിന് വേണ്ടിയാണ് ഉത്തരപ്രദേശ് സര്‍ക്കാര്‍ മദ്രസ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. മദ്രസകളില്‍ നടക്കുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.