86-കാരന്‍ 13-കാരിയെ പീഡിപ്പിച്ചു

നോര്‍ത്ത് കരോളിന: ദിവസങ്ങള്‍ എണ്ണി കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന 86-കാരന്‍ 13-കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആല്‍ഫ്രഡ് എഡ്‌വേര്‍ഡ് പെയ്ന്‍ (86) എന്നയാളെ ഗാസ്റ്റന്‍ കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 100,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച ആയിരുന്നു സംഭവം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പോലീസ് വിട്ടുനിന്നു.