നിങ്ങള്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കാണുക

ജപ്പാന്‍: കാനഡയിലെ ടൊറോന്റോ നിവാസിയായ മാര്‍ട്ടിന്‍ സ്പ്രിങ്ങാള്‍ എടുത്ത തന്റെ 4 വയസ്സുകാരി മകളുടെ ഫോട്ടോയില്‍ പ്രേതത്തെ കണ്ടതായി അവകാശപ്പെടുന്നു. ജപ്പാനിലെ സൈനീക ഉദ്യോഗസ്ഥരെ അടക്കം ചെയ്തിട്ടുള്ള ശവപ്പറമ്പില്‍ നിന്ന് എടുത്ത ഒരു ഫോട്ടോയിലാണ് പ്രേതം പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയുടെ പിന്നില്‍ യഥാര്‍ഥത്തില്‍ യാതൊന്നുമില്ലെങ്കിലും ഫോട്ടോയില്‍ ഒരു പട്ടാളക്കാരന്റെ രണ്ട് ബൂട്ടുകള്‍ കാണപ്പെട്ടു. തുടര്‍ന്ന് ഈ ഫോട്ടോകള്‍ അദ്ദേഹം റെഡിറ്റ്, മറ്റ് സോഷ്യല്‍ മീഡിയകള്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചു. ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തിട്ടില്ലെന്ന് ഇത് വിശകലനം ചെയ്ത വിദഗ്ദ്ധര്‍ പറഞ്ഞു. എന്തായാലും ഒരു പ്രേതത്തെ കണ്ടുപിടിച്ചതിന്റെ സന്തോഷത്തിലാണ് പെണ്‍കുട്ടിയും പിതാവും.

samurai Ghost2

Loading...