മഹാ കവി വിശുദ്ധ ജോർജിനേ മാനസീക കേന്ദ്രത്തിലാക്കി,വീടിനുള്ളിൽ കാടും, പാമ്പും, നാട്ടിലേ മാലിന്യങ്ങൾ ശേഖരിച്ചതും

കൊച്ചി: സഹനത്തിനുള്ള   അവാർഡ് ഉണ്ടേൽ അത് ഈ സ്ത്രീക്ക് നല്കണം. മഹാ കവി വിശുദ്ധ ജോർജിന്റെ ഭാര്യ അന്നമ്മ 26വർഷം അനുഭവിക്കുകയായിരുന്നു. ജോർജ്ജ് പറഞ്ഞാൽ അനുസരിക്കില്ല. പ്രകൃതി സ്നേഹ മാൻസീക രോഗം തലക്ക് പിടിച്ച് അയാൾ ചെയ്തത് എല്ലാം കുടുംബത്തിനു തലവേദനയായി. നാട്ടിലേ മാലിന്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരും. എന്തിനാണന്നോ?..ജീവികളും മണ്ണിരകളും വളരാനും ഒക്കെ. വീടിനുള്ളിലും പുറത്തും കാട് കയറി മൂടി. ഇതോടെ ഷുദ്രജീവികളുടെയും പാമ്പിന്റേയും വീടായി മാറി ഇവരുടേത്. കഴിഞ്ഞ 26 വർഷമായി താൻ മഹാകവിയും, വിശുദ്ധ ജോർജ്ജുമാണെന്ന് പറഞ്ഞു സ്വന്തം ഭവനത്തിന്റെഒരു ഭാഗം മനുഷ്യനിർമ്മിത വനമാക്കി മാറ്റി. കൊച്ചി ഇടപ്പള്ളി , ചുറ്റുപാടുകര, ചങ്ങംമ്പുഴ റോഡ്, മധുരമിറ്റത്ത് ലെയിനിലാണ്‌ ഇത്./പ്രവാസി ശബ്ദം വെബ് എക്സ്ക്ളൂസീവ്

Loading...

ഒടുവിൽ അന്നമ്മ സഹിക്കാൻ വയ്യാതെ എറണാകുളം പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറത്തിൽ പരാതി നല്കി. പരാതി ലഭിച്ചതോടെ ഇത് വായിച്ച അതിന്റെ ഭാരവാഹികൾ സബ് ജഡ്ജി എ.എം ബഷീറിനു നല്കി. ഇദ്ദേഹം പരാതി വായിച്ച് നടപടി എടുക്കാൻ പോലീസിനോടോ..ആരോഗ്യ വകുപ്പിനോടോ, ലീഗൽ സർവീസ് അതോറിറ്റിക്കോ ഉത്തരവിടുകയോ അല്ല ചെയ്തത്.  ന്യായവും നീതിയും നടപ്പാക്കാൻ ആ വീട്ടിൽ  ജഡ്ജി നേരിട്ട് പോയി. എ.എം ബഷീറിനൊപ്പം ഭാരവാഹികളായ അഡ്വ. വി.കെ. ഹേമ (വൈസ് ചെയർമാൻ), അഡ്വ. വിമലാ ബിനു (വൈസ് പ്രസിഡൻറ്), അഡ്വ. സതീഷ് മോഹനൻ
(സമിതി അംഗം), തുടങ്ങിയവർ വർക്കിംഗ് പ്രസിഡന്റ് സി. എസ് .സുമേഷ് കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു

അവിടെ എത്തിയ സംഘം കണ്ട കാഴ്ച്ചകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. വീടൊരു കാടായി. പറമ്പിലും കാട്. വീട്ടിൽ 26 വർഷമായി നിക്ഷേപിക്കുന്ന മാലിന്യം. ഇതുമൂലം ജീവിതം അസഹനീയം. വീടിനുള്ളിൽ ഇഴ ജന്തുക്കളും, കാടും..എല്ലാം കണ്ട് സബ് ജഡ്ജി എ.എം ബഷീർ അവിടെ വയ്ച്ച് നിർണ്ണായ ഉത്തരവുകൾ ഇറക്കി.ഇളമക്കര പോലീസിനേ വിളിച്ച് വരുത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.പി. വി. ഫ്രാൻസിസിനെയും, ഡിവിഷൻ കൗൺസിലർ ശ്രീമതി. ഷീലാ സെബാസ്റ്റ്യനെയും വിളിച്ചു വരുത്തി.

പരാതിക്കാരിയുടെ ഭർത്താവ് വർഷങ്ങളായി സ്വന്തം വീട്ടിൽ നിക്ഷേപിച്ചു വന്നിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവാനും, ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായ താൻ “മഹാകവിയായ വിശുദ്ധ ജോർജ്ജ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന
ജോർജ്ജ് നിർമ്മിച്ച വനം വെട്ടിമാറ്റാനും ജഡ്ജി സ്പോട്ടിൽ നിന്ന് ഉത്തരവിറക്കി. മാലിന്യം യുദ്ധകാല അടിസ്ഥാനത്തിൽ നിക്കാൻ നിർദ്ദേശിച്ചു. വിശുദ്ധൻ എന്ന് വിളിക്കുന്ന ജോർജിനേ സി.ജെ.എം കോടതി മുമ്പാകെ ഹാജരാക്കാൻ ഉത്തരവിട്ടു. ജോർജിനേ മാനസീക കേന്ദ്രത്തിലാക്കി. ദ്രവിച്ച് പൊളിഞ്ഞു വീഴാറായജോർജ്ജിന്റെ വീട് പൊതുജനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടു കൂടി പുതുക്കി പണിയുവാൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോക്കുക..ഒരു ജഡ്ജി സ്പോട്ടിൽ വന്ന് നീതി നടപ്പാക്കിയപ്പോൾ ഉണ്ടായ അനുഗ്രഹങ്ങൾ. വർഷങ്ങൾ എടുത്ത്..പതിനായിരങ്ങൾ മുടക്കി ലഭിക്കേണ്ട നീതി വെറും മിനുട്ടുകൾകൊണ്ട് നടപ്പാക്കിയ ഈ ജഡ്ജിക്ക് അഭിവാദ്യം അർപ്പിക്കാം. ആശംസ നല്കാം. ഇതേ ജഡ്ജി തന്നെയാണ്‌ 2 മാസം മുമ്പ് എറണാകുളം മാർകറ്റിൽ കുത്തിയിരുന്ന് അവിടെ മാലിന്യം നീക്കിപ്പിച്ചതും മാർകറ്റ് ക്ളീൻ ചെയ്യിപ്പിച്ചതും. അന്നും എല്ലാം നടപ്പാക്കി കഴിഞ്ഞേ മാർകറ്റിൽ താൻ ഇരുന്ന കസേരയിൽ നിന്നും അദ്ദേഹം എഴുന്നേറ്റത്.നീതി ന്യായ വ്യവസ്ഥയിൽ വിശ്വസിക്കാനുള്ള സുവർണ്ണ നക്ഷത്രങ്ങളാണ്‌ എ.എം ബഷീറിനേ പോലുള്ള ന്യായാധിപന്മാർ.