കേരളത്തിലേ മുസ്ലീങ്ങള്‍ വേദനിക്കരുത്. ഇവിടെ മതത്തേയും സമുദായത്തേയും ബഹുമാനിക്കുന്നു. എന്നാല്‍ മതത്തേയും സമുദായത്തേയും കൊലയ്ക്കും ഭീകരവാദത്തിനും അയക്കുന്ന പരിപാടി കേരളത്തിലും തുടങ്ങുന്ന അല്‍ ക്വയ്ദയുടെ പത്രത്തേ മാത്രമാണ് വിമര്‍ശിക്കുന്നത്. ഇതിനേ വിമര്‍ശിച്ചില്ലേല്‍ നാളെ ഒരു പാട് ചെറുപ്പക്കാര്‍ക്കും നമ്മുടെ നാടിനും മഹാ ദുരന്തം പേറേണ്ടിവരും.

read this അബു താഹിറിന്റെ ഉമ്മയും സഹോദരിമാരും കരയുന്നു. ആശ്വസിപ്പിക്കാൻ ആരുമില്ല. 

Loading...

അബു താഹീറെന്ന അല്‍ക്വയ്ദ ഭീകരന് മാധ്യമ പ്രവര്‍ത്തകനായി ജോലി നല്കിയ കേരളത്തിലേ മലയാള പത്രം ഏതായിരിക്കും. കേരളത്തിലും ഗള്‍ഫിലും പ്രിന്റ് എഡിഷനും ഓണ്‍ലൈന്‍ എഡിഷനുമുള്ള ഒരു മുസ്ലീം മത വിഭാഗത്തേ പ്രതിനിധീകരിക്കുന്ന ഈ പത്രം ഏതായിരിക്കും. അബു താഹീറിനെ പരിചയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പാലക്കാടുണ്ട്. പ്രാദേശിക, ലോക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് കൂടുതലും ഇദ്ദേഹത്തേ പരിചയം. മലയാളത്തിലേ മൂന്നേകാല്‍ കോടി ആളുകളോട് സംവദിക്കാനും വാര്‍ത്തകള്‍ അറിയിക്കാനും രംഗത്തുള്ള മുസ്ലീം പശ്ചാത്തലമുള്ള പത്രത്തില്‍ പാലക്കാട് ഇദ്ദേഹം ജോലിചെയ്തു. അബു താഹിര്‍ ഇപ്പോള്‍ സിറിയയില്‍ അല്‍ ക്വയദക്കായി ഭീകരവാദിയായിരിക്കുകയാണ്. അദ്ദേഹം ഭീമാകാരമായ തോക്കും പിടിച്ച് കാഞ്ചിയില്‍ വിരല്‍ തൊട്ട് നില്ക്കുന്ന ചിത്രം പുറത്തുവന്നു കഴിഞ്ഞു. വിശുദ്ധ ജിഹാദിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

അല്‍ ക്വയ്ദ ഭീകരന്‍ ആണെന്നറിഞ്ഞിട്ടും കേരളത്തിലേ മുസ്ലീം പശ്ചാത്തലമുള്ള പത്രം അബു താഹിറിനു ജോലി നല്കി. ഇന്ത്യയില്‍ നിന്നും പോലീസ് പിടിയിലാകാതിരിക്കാന്‍ ഗള്‍ഫിലേക്ക് ഒളിച്ചോടിയപ്പോള്‍ അവിടുത്തേ വിദേശ്യകാര്യ ലേഖകനാക്കി. മലയാളത്തില്‍ അച്ചു നിരത്തുന്ന ഈ പത്രത്തിനു ശരിക്കും ആരോടാണ് വിധേയത്വം. മൂന്നേകാല്‍ കോടി മലയാളികളെ വാര്‍ത്തകള്‍ എഴുതി അറിയിച്ച് ചവുട്ടി നില്ക്കുന്ന മണ്ണിനേ ഒറ്റുകൊടുക്കുന്ന ഈ പത്രം ഏതാണ്?. മുകളില്‍ അച്ചുകൂടവും അടിയില്‍ ഭീകരമായ വിഷവും സൂക്ഷിക്കുന്ന ഇത്തരം മാധ്യമ സ്ഥാപനങ്ങളുടെ ഈ നിലയിലുള്ള പോക്ക് രാജ്യത്തേ മുസ്ലീങ്ങളുടെ ആത്മാഭിമാനം തകര്‍ക്കും. ഭീകരവാദത്തിന്റെ പട്ടികയിലേക്ക് ഒരു മതവിഭാഗത്തേ മുഴുവന്‍ കൂട്ടികെട്ടാന്‍ കള്ളചൂത് നടത്തുന്ന ഇത്തരം പത്രങ്ങള്‍ തുലയുക തന്നെ വേണം. ഒരു വിഭാഗം മുസ്ലീം സമൂഹത്തിന്റെ പേരില്‍ ഇറങ്ങുന്ന ഈ പത്രം ഇതുവരെ ഭീകര ലേഖകന്‍ അബു താഹിറിന്റെ വാര്‍ത്ത കൊടുത്തില്ല. വാര്‍ത്തകള്‍ എല്ലാം ഭംഗിയായി മുക്കി. രാജ്യത്തേ മതേതരത്വം ആഗ്രഹിക്കുന്ന മഹാ ഭൂരിപക്ഷം ഹിന്ദുക്കളും ഇപ്പോള്‍ ന്യൂനപക്ഷങ്ങളോട് കരുണയുള്ളവരാണ്. ഇന്ത്യയിലേ ഭൂരിപക്ഷ വിഭാഗത്തിന്റെ ചേരിതിരിവുകള്‍ക്ക് കൂടുതല്‍ ആക്കമുണ്ടാക്കി ഇവിടം നരകം ആക്കാനുള്ള ശ്രമം ആരായാലും ഉപേക്ഷിക്കണം.

മലയാളി അല്‍ ക്വയദ ഭീകരന്‍ അബു താഹിര്‍ 2 വര്‍ഷത്തോളം കേരളത്തില്‍ മുസ്ലീം പശ്ചാത്തലമുള്ള പത്രത്തില്‍ പ്രവര്‍ത്തിച്ചു. ഈ സമയം ഇദ്ദേഹം അല്‍ക്വയദയിലേക്ക് തിരിഞ്ഞു. മകനെ പിന്തിരിപ്പിക്കാന്‍ വീടുകാര്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേ സമയം മകന്റെ പത്ര സ്ഥാപനത്തില്‍ വീട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ആ പത്ര സ്ഥാപനം അത് ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. മുസ്ലീങ്ങള്‍ തീവ്രവാദികളല്ല, തീവ്രവാദികള്‍ യഥാര്‍ഥ മുസ്ലീമും അല്ല..എന്ന വലിയ സന്ദേശം അബുവിന്റെ വിട്ടുകാരുടെ മകനേകുറിച്ചുള്ള നെടുവീര്‍പ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇതിനിടെയാണ് കേന്ദ്ര ഇന്റലിജന്‍സിനും, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും അബുവില്‍ സംശയം തോന്നുന്നത്. അദ്ദേഹം ജോലിചെയ്യുന്ന പത്രത്തില്‍ കൊടുക്കുന്ന വാര്‍ത്തകള്‍ അബുവിനെതെയുള്ള തെളിവുകളായി വന്നു. അബു എഴുതി നല്കുന്ന വാര്‍ത്തകളിലേ കൈയ്യെഴുത്തു കോപ്പികള്‍ പാലക്കാട്ടെ പത്ര സ്ഥാപനത്തില്‍ നിന്നും ശേഖരിച്ചതായും രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. എല്ലാം പുറത്തായതോടെ അബു ഗള്‍ഫിലേക്ക് കടന്നു. ഒരു വര്‍ഷം മുമ്പാണത്. ഈ പത്രപ്രവര്‍ത്തകന്റെ അല്‍ ക്വയ്ദ ബന്ധം പകല്‍ പോലെ അറിഞ്ഞിട്ടും അതേ മാധ്യമ സ്ഥാപനം അബുവിനെ അവരുടെ ഗള്‍ഫിലെ വിദേശകാര്യ ലേഖകന്‍ ആക്കി നിയമിച്ചു. ഗള്‍ഫില്‍ നിന്നും പേരു വയ്ക്കാതെ അദ്ദേഹം വാര്‍ത്തകള്‍ കേരളത്തിലേക്ക് ഒഴുക്കി. ഇതിനിടയില്‍ അദ്ദേഹം തുര്‍ക്കിയിലെത്തി അവിടെ അല്‍ ക്വയദയില്‍ ചേര്‍ന്നു. തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്നും സിറിയയിലേ അല്‍ ക്വയ്ദ ക്യാമ്പില്‍ അബു ഇപ്പോള്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

അല്‍ ക്വയദയിലേക്ക് മലയാളത്തിലേ അച്ചടി പത്രങ്ങളിലേക്കുള്ള ദൂരം എത്ര ചെറുതാണ് എന്നത് ഭീതിപ്പെടുത്തുന്നതാണ്. അല്‍ ക്വയ്ദ ഭീകരനുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ വരെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.ഹൈന്ദവ തീവ്രവാദത്തേ വെല്ലാന്‍ മലയാളികള്‍ക്ക് അക്ഷരം വിളമ്പുന്ന മുസ്ലീം വിഭാഗത്തിന്റെ പത്രം നടത്തുന്ന എടുത്തുചാട്ടം ആപത്തായിരിക്കും. ഒരു പാട് ആളുകള്‍ ഭാവിയില്‍ ഇതുമായി ബന്ധപെട്ട് നരകയാതനകള്‍ക്ക് വിധേയമാകാനിടവരും. ആപത്താണീ തീക്കളി. നിര്‍ത്തണം. ഹൈന്ദവ വര്‍ഗീയതയെ ചെറുക്കാന്‍ ഹൈന്ദവരായ കോടിക്കണക്കിനു മതേതരവാദികള്‍ ഈ ഭാരതത്തില്‍ കൂടെ ഉണ്ട്. ഇത്തരം ഗൂഢപ്രവര്‍ത്തികളല്ല വേണ്ടത്.

അല്‍ നുസ്രയുടെ ചാവേറാണു താനെന്ന് അബു താഹിര്‍ തുറന്നു സമ്മതിക്കുന്നു. തന്റെ കൂറ് അല്‍ ക്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയോടാണെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. ഖിലാഫത്ത് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താനടക്കം മൂന്നു പേര്‍ ഇന്ത്യയുടെ ജിഹാദി പ്രതീകങ്ങളാണെന്നും അയാള്‍ അവകാശപ്പെട്ടു. സിറിയയില്‍ തന്നോടൊപ്പം യുദ്ധം ചെയ്യുന്നവരുടെയും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങള്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്. അബു താഹിറിനെക്കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടുകാര്‍ക്ക് അറിവില്ല. അടുത്തിടെ ഇയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിടുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് ഉപമിക്കുകയും ചെയ്തിരുന്നു.

കെട്ടുകഥകളും കലാപവും , ഹിന്ദു തീവ്രവാദികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍!

kanda-2