ഫേസ്ബുക്കില്‍ യുവതിയുടെ അശ്ലീല ചിത്രം: യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: ഫേസ്‌ബുക്കിലൂടെ കാമുകിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ പിടികൂടി. അരുണ്‍ ഷാജു(22) എന്ന യുവാവിനെ പെരുമ്പാവൂര്‍ പോലീസാണ്‌ പിടികൂടിയത്‌. പ്ലസ്‌ ടുവിന്‌ പഠിക്കുന്ന സമയത്ത്‌ അരുണും പെണ്‍കുട്ടിയും പ്രണയത്തിലാവുകയായിരുന്നു. ഈ സമയത്ത്‌ എടുത്ത ചിത്രങ്ങളാണ്‌ പ്രചരിച്ചത്‌. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട്‌ ആരംഭിച്ചാണ്‌ അരുണ്‍ ഫോട്ടോകള്‍ പോസ്‌റ്റ് ചെയ്‌തത്‌. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കൂട്ടുകാരാണ്‌ പെണ്‍കുട്ടിയെ വിവരം അറിയിച്ചത്‌. പ്രതിയുടെ ഇങ്കിതത്തിന്‌ വഴങ്ങാതിരുന്നതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ്‌ അയാളെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ അച്‌ഛനാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.