സോളാര്‍ കേസ്: സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

കൊച്ചി: സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക്‌ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ്‌ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സരിത ജയിലില്‍ കഴിഞ്ഞപ്പോള്‍ തനിക്കു ചിലതു പറയാനുണ്ടെന്ന്‌ മജിസ്‌ട്രേറ്റായിരുന്ന എന്‍.വി. രാജുവിനോടു പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ രഹസ്യമൊഴിയായി കേട്ട മജ്‌സ്ട്രേറ്റ്‌ വിവരങ്ങള്‍ രേഖപ്പെടുത്താതെ എഴുതി നല്‍കാന്‍ സരിതയോട്‌ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു സരിത എഴുതിയ കാര്യങ്ങളാണു സരിതയുടെ കത്തെന്ന പേരില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.

Loading...

മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റ്‌ നടപടി നേരത്തെ വിവാദങ്ങള്‍ക്ക്‌ ഇടവച്ചിരുന്നു. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ മജിസ്‌ട്രേറ്റ്‌ മൊഴി രേഖപ്പെടുത്താത്തത്‌ കുറ്റകരമാണെന്ന്‌ ഹൈക്കോടതി വിജിലന്‍സ്‌ വിഭാഗം കണ്ടെത്തിയിരുന്നു.