എ.ആർ റഹ്മാനേ വയ്ച്ച് ഗോകുലം ഗോപാലന്റെ ബിസിനസ് : ഷോയുടെ മറവിൽ നികത്തിയത് പാടവും ചതുപ്പും

കൊച്ചി: ഫ്ളവേഴ്സ് ടി.വിയുടെ ഉടമസ്ഥൻ ഗോകുലം ഗോപാലൻ ഉൾപ്പെടെ ഉള്ളവർ കൊച്ചിയിലേ എ.ആർ.റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ. മെയ് 12ന്‌ നടക്കുന്ന  തൃപ്പൂണിത്തറയിൽ നടക്കാനിരിക്കുന്ന റഹ്മാന്റെ മെഗാ സംഗീത നിശയുടെ മറവിൽ ഉണ്ടാക്കിയ മൈതാനത്തിന്‌ ചതുപ്പും, പാടവും നികത്തി. 11 ഏക്കറിലധികം ഭൂമിക്ക് ഇവിടെ പാരിസ്ഥിക നാശം ഉണ്ടായിട്ട് ആരും അറിയാതെയും നടപടികൾ ഇല്ലാതെയും പോയി!!?..ലക്ഷകണക്കിന്‌   അടി മണ്ണ്‌ അവിടെ വീണപ്പോൾ സംസ്ഥാന സർക്കാരും, പ്രതിപക്ഷവും, ബി.ജെ.പിയും ഒന്നിച്ചിരുന്ന് കണ്ണടച്ച് അനുമതി നല്കി. കാരണം പിന്നിൽ എന്തിനും പണം കൊണ്ട് അട്ടിമറിക്കാനും ഭരണകൂടങ്ങളെ വിലയ്ക്ക് വാങ്ങാനും ശേഷിയുള്ള ഗോകുലം ഗോപാലനുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തിരഞ്ഞെടുപ്പ്കൾക്കും, സമ്മേളനങ്ങൾക്കും, വാരി കോരി കോടികൾ നല്കുന്ന ഗോകുലം ഗോപാലൻ ചെയർമാനായുള്ള ഫളവേഴ്സ് ടി.വിയാണ്‌ കൊച്ചിയിൽ എം.ആർ റഹ്മാൻ മെഗാ ഷോ നടത്തുന്നത്.  ലക്ഷം കാണികളേ പ്രതീക്ഷിക്കുന്ന ഇവിടെ കോടാനു കോടി രൂപ ടികറ്റ് വരുമാനം ഉണ്ടാകും. എന്നാൽ വെറും ടികറ്റ് വിറ്റ് വിരലിൽ എണ്ണാവുന്ന കോടികൾ ഉണ്ടാക്കാനല്ല ഈ ഷോ!!.  നൂറുകണക്കിന്‌ കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ബിസിനസും പാടം നികത്തി ഷോപ്പിങ്ങ് കോപ്ളക്സും  പണിയാനാണ്‌. ഗോഗുകലം കമ്പിനി തന്നെ ഇവിടെ 7നക്ഷ്ത്ര ഹോട്ടൽ പണിയും എന്നും റിപോർട്ടുകൾ വരുന്നു.

Loading...

സംഗീതത്തിന്റെ മഹാ മാന്ത്രികനെ മുൻ നിർത്തി നടക്കുന്നത് വൻ ചൂതാട്ടം

എ.ആർ റഹ്മാൻ ലോക സംഗീത്തത്തിന്റെ രാജകുമാരനും മഹാ മാന്ത്രികനുമാണ്‌. തർക്കമില്ല. ആ അമൂല്യ പ്രതിഭയുടെ പേരും, വേദിയും വിറ്റ് കൊച്ചിയുടെ അവശേഷിക്കുന്ന പ്രകൃതിയേ കൂടി നശിപ്പിക്കുന്നത് ആരാകും?..റഹ്മാൻ ഷോയുടെ പേരിൽ ഫ്ളവേഴ്സ് ചാനൽ കേരളത്തേയും മലയാളികളേയും ത്രസിപ്പിക്കാനോ..കലയും സാഹിത്യവും വളർത്തനുമല്ല. അവർക്ക് കോടികളുടെ പരസ്യം. മെഗാ ഷോ ടികറ്റ് വില്പനയിൽ വേറെയും കോടികൾ. അതിന്റെ മുതലാളിമാർ ഉറ്റു നോക്കുന്ന പാടവും ചതുപ്പും നികത്തിയ നൂറുകണക്കിന്‌ കോടി രൂപയുടെ ഭൂമി ഡീൽ. നിയമത്തിന്റെ പഴുതുകൾ എല്ലാം അവിടെ അവർ മണ്ണിട്ട് നികത്തി. നിയമത്തേയും, സർക്കാരിനേയും എല്ലാം വിലയ്ക്കെടുത്തു.

പരിസ്ഥിതിക്കാർ മുങ്ങി, അവരും കൊച്ചിയേ ചതിച്ചു

പരിസ്ഥിതിക്കായി വാദിച്ച പലരും ഇന്ന് കോടീശ്വരന്മാരും ബഗ്ളാവുകളിൽ രാജകീയ ജീവിതം നയിക്കുന്നവരും. കൊച്ചിയിൽ ഫ്ളവേഴ്സ് ടി.വിക്കായി വൻ പരിസ്ഥിതി ലംഘനം നടത്തിയപ്പോൾ അവർ ഒരക്ഷരം ഉരിയാടിയില്ല. പുരോഗമനവാദികളും ശാസ്ത്ര സാഹിത്യ പരിഷത്തും അനങ്ങിയില്ല. പരിസ്ഥിതി നാശവും, മലയിടിച്ച് നിരത്തിയതും ആ മണ്ണ്‌ പാടത്തും ചതുപ്പിലും നിരത്തിയതും അവർ കണ്ണടച്ച് കാണാതിരുന്നു. കൊച്ചിയിലേ സജീവ സാന്നിധ്യമായ ആം ആദ്മിക്കാർ പോലും ഫ്ളവേഴ്സ് ടിവിക്കും ഗോകുലത്തിന്റെ ബിസിനസ് തന്ത്രങ്ങൾക്കും മുന്നിൽ തല കുനിച്ച് ഓക്കാനിച്ച് നിന്നു.

11 ഏക്കർ നിരത്തിയത് ആരും കണ്ടില്ല, പാവപ്പെട്ടവ്ൻ വീട് വയ്ക്കാൻ പാടം നികത്തിയാൽ വിപ്ളവം

തൃപ്പൂണിത്തറയിൽ 11 ഏക്കർ വെറും വെറുവായി…ഈ​‍സിയായി നികത്തി. എന്നാൽ കേരളത്തിൽ ഏതേലും സാധാരണക്കാരൻ വീടിനായി ഇത്തിരി പാടം നികത്തിയാൽ പരിസ്ഥിതിക്കാർക്കും, വിപ്ളവ പാർട്ടികൾക്കും കുരു പൊട്ടാൻ തുടങ്ങും.അവിടെ കൊടിയും നാട്ടും !!.. ആ സാധാരണക്കാരിൽ നിന്നും വില്ലേജ് ഓഫീസർ മുതൽ പഞ്ചായത്തും..അതിന്റെ മെമ്പർമാരും പ്രസിഡന്റും, പ്രാദേശിക മസിൽ വലിപ്പത്തിൽ മുന്നിലുള്ള തത് രാഷ്ട്രീയ കക്ഷി നേതാക്കളും പണം പിടിച്ചു വാങ്ങും. ലുലു മാളുകൾക്കും, ഫ്ളവേഴ്സ് ഷോയ്ക്കും, ഇങ്ങിനെ ഈസിയായി കായലും, കടലും, പാടവും, ചതുപ്പും നികത്താം. തൃപ്പൂണിത്തറയിൽ ആർക്കും വേണ്ടാതെ കിടന്ന ചതുപ്പും പാടവും വമ്പന്മാർ വാങ്ങി നികത്തിയപ്പോൾ ശത കോടികളുടെ മൂലമായി അത് വളർന്നു.

എ.ആർ റഹ്മാൻ ഷോ..വൻ സുരക്ഷാ വീഴ്ച്ച, ചെറിയ കാരണങ്ങളിൽ മഹാ ദുരന്തം ഉണ്ടാകും

എ.ആർ റഹ്മാൻ ഷോ നടത്തുന്ന ഫ്ളവേഴ് ചാനൽ തൃപ്പൂണിത്തറയിലേക്ക് മാടി വിളിക്കുന്നത് മഹാ ദുരന്തത്തിനുള്ള സാധ്യത. ലക്ഷം ആളുകൾ വരാനിടയുള്ള സ്ഥലത്ത് കേരളാ ഫയർ ആന്റ് സേഫ്റ്റ് മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിട്ടില്ല. പല വഴികളിലും തിരക്കുള്ള റോഡുകൾ ചുറ്റും. ഒരു ഭാഗത്ത് തൊട്ട് നില്ക്കുന്ന റെയിൽ വേ ലൈൻ. അഗ്നി ശമന സേനയ്ക്ക് കടന്നുവരാൻ സംവിധാനമില്ല. മാത്രമല്ല മെഗാ ഷോയിൽ ഉണ്ടാകുന്ന ചെറിയ തിരക്കു പോലും ചിലപ്പോൾ മഹാ ദുരന്തത്തിലേക്ക് വഴിവയ്ക്കും എന്ന് ഈ രംഗത്തേ വിദഗ്ദർ പറയുന്നു. ജീവൻ പണയം വയ്ച്ച് വേണോ ഒരു മെഗാ ഷോ?..ഇത് ആർക്ക് വേണ്ടി? ആരുടെ താല്പര്യത്തിനും ലാഭത്തിനും?. നിയമ വിധേയമായി നടത്തേണ്ട മെഗാ ഷോ ഗോഗുലം ഗോപാലന്റെ സാമ്പത്തിന്റെ തിണ്ണമിടുക്കിൽ എല്ലാം തോന്നും പടി ചെയ്യുന്നു. ഇങ്ങിനെയാണ്‌. കേരളവും അവിടുത്തേ നിയമവും ചിലപ്പോൾ ചിലർക്ക് തീറെഴുതി കൊടുക്കാറുണ്ട്. ഭരണത്തിലുള്ളവർ മാത്രമല്ല, എല്ലാ രാഷ്ട്രീയ കക്ഷിയുടെയും ഉന്നത നേതാക്കൾ ചേർന്ന്. ഇവർക്കെത് എ.ആർ റഹ്മാൻ, ജന സുരക്ഷ..പണം മതി..ഷോ കഴിഞ്ഞാൽ ആ മൈതാനത്തേ റിയൽ എസ്റ്റേറ്റ് ബിസിനസ് മതി..