എ.ആർ.റഹ്മാൻ ഷോ ചളികുളമായി,ഗോകുലത്തിനും മെഡിക്കൽ ട്രസ്റ്റിനും പ്രകൃതിയുടെ ശിക്ഷ

കൊച്ചി: നിയമം കൈയ്യിലെടുത്ത് 26 ഏക്കർ പാടവും തണ്ണീർതടവും നശിപ്പിച്ചവർക്ക് സർക്കാരും കോടതിയും, കല്ക്ടറും രാഷ്ട്രീയ പാർട്ടികളും കൂട്ട് നിന്നപ്പോൾ പ്രകൃതി വിട്ടില്ല. മെഗാ ഷോ നശിപ്പ് തരിപ്പണമാക്കി പ്രകൃതി രൂക്ഷമായി പ്രതികരിച്ചു. പാടവും തണ്ണീർതടവും നികത്തിയ കോർമറേറ്റ് ഭീമന്മാർക്ക് മഴ കണക്കിന്‌ പണി കൊടുത്തു. കോടികൾ വാരി എറിഞ്ഞു നടത്തിയ എ.ആർ.റഹ്മാൻ ഷോ പൂർണ്ണമായി ചെളിയിൽ മൂടി പോയി. ഇന്നലെ ഷോ നടക്കാൻ മിനിറ്റുകൾ ബാക്കി നില്ക്കെ മഴ തകർത്തുപെയ്തു. പാടവും ചതുപ്പും നികത്തിയ മൈതാനം തനി സ്വരൂപം പുറത്തെടുത്തു. മൈതാനം വൻ ചതുപ്പായി മാറി. മുട്ടൊപ്പം ചളി. തനി പാടം പോലെയായി എല്ലായിടവും. മനുഷ്യന്‌ നടന്ന് പോലും ഗ്രൗണ്ടിലേക്ക് കടക്കാൻ വയ്യാത്ത അവസ്ഥയായി.കൊച്ചിയിൽ എ.ആർ റഹ്മാൻ വന്നു എങ്കിലും പരിപാടി സ്ഥലത്തേക്ക് അദ്ദേഹത്തിനും വരാൻ പറ്റാതായി. ഷോ നാളെ നടത്താമെന്ന് സംഘാടകർ പറഞ്ഞു എങ്കിലും വിവരങ്ങളും വിവാവാദങ്ങളും മനസിലാക്കിയ എ.ആർ.റഹ്മാൻ രാത്രി തന്നെ സ്ഥലം വിട്ടു.

തൃപ്പൂണിത്തറ ഇരുമ്പനത്തായിരുന്നു വൻ ഭൂമി കയേറ്റം ഗോകുലം- ഫളവേഴ്സ് ടി.വി, മെഡിക്കൽ ട്രസ് എന്നിവർ ചേർന്ന് ആസൂത്രണം ചെയ്തത്. ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര്‍ റഹ്മാന്‍ ഷോ എന്ന ‘സംഗീതനിശ’യുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും പരാതി വന്നു. ഇത്രയും ഭാഗം ഇവർ മണ്ണിട്ട് നികത്തിയപ്പോൾ സമീപ ഭാഗം മുഴുവൻ വെള്ളം ഉയർന്നു. പരിസരവാസികളേ ആകെ ബാധിച്ചു. ഒരു ജെ.സി.ബിയു പോലും കടത്താൻ അനുമതിയില്ലാത്ത ഈ ചതുപ്പ് പ്രദേശത്ത് നൂറുകണക്കിന്‌ ലോറികളും, മണ്ണു മാന്തിയും, ജെ.സിബിയും കയറി ഇറങ്ങി. ആയിരക്കണക്കിന്‌ ലോറി മണ്ണു വീണു. ജില്ലാ കലക്ടറും, പോലീസും, റവന്യൂ അധികൃതരും ഗോകുലം ഗോപാലന്റെ പണ കൊഴുപ്പിൽ ഉറക്കം നടിച്ചു. നഗ്നമായ നിയമ ലംഘനം നടന്നിട്ട് സർക്കാരും, രാഷ്ട്രീയ പാർട്ടികളും കണ്ണടച്ചു.

Loading...

സർക്കാർ ജീവനക്കാർക്ക് ഫ്രീ ടികറ്റ്, ഹൈക്കോടതി വക്കീലുമാർക്കും ടികറ്റ് ഫ്രീ, ജഡ്ജിമാർക്ക് മുൻ നിരയിൽ ഇരിപ്പിടം ഫ്രീ

ഫ്ളവേഴ്സ് ഷോയുടെ മറവിൽ ഗോകുലം- മെഡിക്കൽ ട്രസ് കോറപറേറ്റുകൾ ഭൂമി നികത്തി നിയമം കൈയ്യിൽ എടുത്തപ്പോൾ അധികാരികളുടെ കണ്ണു മൂടി കെട്ടിയത് ഇങ്ങിനെ. കൊച്ചി ഹൈക്കോടതിയിലേ അഭിഭാഷകർക്ക് ടികറ്റ് ഫ്രീ. കലക്ടർ മുതൽ വില്ലേജ് ഓഫീസ് മുതൽ ഉള്ള എല്ലാ സർക്കാർ ജീവനക്കാർക്കും ഫ്രീ ടികറ്റ്. മാത്രമല്ല ജഡ്ജിമാർക്ക് മുൻ നിരയിൽ കുടുംബ സമേതം റിസർവ്വ് സീറ്റുകൾ ഫ്രീ. പരിതോഷികങ്ങൾ വേറെയും. വി.വി.ഐ.പിമാർക്ക് ഫ്രീ ടികറ്റ് മാത്രമല്ല അവരേ സ്വീകരിക്കാൻ സുന്ദരിമാരേ പൂക്കളുമായി നിരത്തി നിർത്തിയിരുന്നു. എല്ലാ നിയമവും അട്ടിമറിക്കപ്പെടുകയായിരുന്നു. അധികാരികളുടെ കണ്ണ്‌ പണം കൊണ്ടും സമ്മാനങ്ങൾ കൊണ്ടും ഫ്രീ ടികറ്റ് കൊണ്ടും മൂടി കെട്ടി. മീഡികളുടെ നാവുകൾ പണം നല്കി അരിഞ്ഞു മാറ്റി. 11 ഏക്കർ പാടം ഉൾപ്പെടെ 26 ഏക്കറോളം ഭൂമി ഈ മാഫിയ ഷോയുടെ മറവിൽ അങ്ങിനെ നികത്തി. ആർക്കും വേണ്ടാത്ത ആ ഭൂമിക്ക് ശത കോടികളുടെ മൂല്യമാക്കി എടുത്തു.

എന്നാലും പ്രകൃതി വെറുതേ വിട്ടില്ല. മഴ പെയ്തതോടെ ഈ പാടം ചെളിക്കുണ്ടായി മാറി. കൊച്ചി നഗരത്തില്‍ വന്‍ ഗതാകുരുക്കും രൂപപ്പെട്ടതോടെ ആയിരവും അയ്യായിരവും രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നഗരത്തിന് പുറത്തെ ഇരുമ്പനത്ത് എത്തിച്ചേരാനും കഴിഞ്ഞില്ല. നഗരത്തെ ഇത്രയും ഗതാഗതക്കുരുക്കിലാക്കി എന്തിനാണ് ഇതുപോലൊരു സ്ഥലത്ത് ഷോ വച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഏകോപനത്തിലെ പാളിച്ചയും പരിപാടി അലങ്കോലമാകുന്നതിന് കാരണമായതായി ആരോപണമുണ്ട്. പ്രധാനമന്ത്രികാർ പോലും വന്ന് പോയ മഹാ മൈതാനങ്ങളും സ്റ്റേഡിയവും ഉള്ളപ്പോൾ ആണ്‌ ചതുപ്പ് നികത്തി ഷോ നടത്താനുള്ള ഗൂഢാലോചന.

https://youtu.be/hLjr9ti8U5g

പൊതുജനത്തേ കഴുതകളാക്കി

ഉന്നതർക്ക് ഫ്രീ ടികറ്റ് നല്കിയപ്പോൾ പൊതുജനത്തേ ഫ്ളവേഴ് ടി.വിക്കാർ കഴുതകളാക്കി. ടികറ്റിന്‌ 5000 രൂപവരെ വാങ്ങിച്ചു. എ.ആർ.റഹ്മാൻ പരിപാടിക്കായി കഥ ഒന്നും അറിയാതെ ജനം പണം വാങ്ങി ടികറ്റ് എടുത്തു. ഇപ്പോൾ റദ്ദ് ചെയ്ത പരിപാടിക്ക് പകരം മറ്റൊരു ഷോ നടത്തുമെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. എന്നാൽ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഗോകുലം ഗോപാലനെ കാത്തിരിക്കുന്നത് ഇനി കേസുകളും വിവാദങ്ങളും ആയിരിക്കും. ഫ്ളവേഴ്സ് ടി.വി ചെയർമാനായ അദ്ദേഹം നിയമപരമായി എല്ലാത്തിനും മറുപടി പറയേണ്ടിവരും. ഹൈക്കോടതിയിൽ കേസുണ്ട്. മാത്രമല്ല വരും ദിവസങ്ങളിൽ നിരവധി പുതിയ കേസുകളും ഉണ്ടായേക്കും.

https://youtu.be/6WPzrSZVU1Y