കാന്‍സസില്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തില്‍ സമഗ്ര മാറ്റം

കാന്‍സസ്‌: അമേരിക്കയിലെ കാന്‍സസ് സംസ്ഥാനത്ത് മൂന്നുമാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് ശിക്ഷാര്‍ഹം. മൂന്ന്‌ മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്‌ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി പുറത്തെടുക്കുന്നത്‌ നിയമം മൂലം നിരോധിക്കുന്ന ബില്ലില്‍ കാന്‍സസ്‌ ഗവര്‍ണ്ണര്‍ സാം ബ്രൌണ്‍ ബാക്ക്‌ ഇന്ന്‌ ഒപ്പുവെച്ചു. ഇത്തരത്തിലുളള നിയമം അംഗീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്‌ഥാനമെന്ന പദവി ഇതോടെ കാന്‍സസിന്‌ ലഭിക്കും. ഏപ്രില്‍ 7 ചൊവ്വാഴ്‌ച റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ബ്രൌണ്‍ ബാക്കിന്‍െറ ഔദ്യോഗിക വസതയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ്‌ ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചത്‌.

ജൂലൈ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മൂന്ന്‌ മാസത്തോടെ ഭ്രൂണം രൂപം പ്രാപിക്കുമെന്നും അതിനുശേഷം അതിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതു നരഹത്യയാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ വ്യക്‌തി സ്വാതന്ത്ര്യത്തി©ന്മലുളള കടന്നു കയറ്റമാണെന്ന്‌ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

Loading...

മൂന്ന്‌ മാസം മുതല്‍ 6 മാസം വരെ വളര്‍ച്ചയെത്തിയ ഭ്രൂണം നശിപ്പിക്കുന്നതിനുളള നിയമം പല സംസ്‌ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. കാന്‍സസില്‍ അംഗീകരിച്ച ഭ്രൂണഹത്യാ നിരോധനത്തെ ‘ഡിസ്‌മെബേര്‍ഡ്‌ അബോര്‍ഷന്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരാണ്‌.