കണ്ണൂരിൽ ബസ്സിടിച്ച് ആറാം ക്ലാസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച്‌ സ്‌കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആറാം ക്ലാസുകാരൻ ഫിസാൻ ആണ് മരിച്ചത്.12 വയസ്സായിരുന്നു. നീർവേലി സ്വദേശിയാണ്. പതിമൂന്നാം മൈലിൽ വെച്ചാണ് അപകടം നടന്നത്. കർണ്ണാടക സ്റ്റേറ്റ് ബസാണ് കുട്ടിയെ ഇടിച്ചത്. മെരുവമ്പായി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.