പൊതുമാധ്യമങ്ങള്‍ ആശയവിനിമയരംഗത്ത് ജനങ്ങള്‍ക്ക് വളരെ പ്രയോജനകരം തന്നെ. എന്നാല്‍ അതിലൂടെ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്നുകയറ്റം നടത്തുന്നതും അതിനെ ദുരപയോഗം ചെയ്ത് മറ്റുള്ളവരെ തേജോവധം ചെയ്യുന്നതിനും അനേകര്‍ ശ്രമിക്കുന്നു എന്നത് വളരെ ഈ നല്ലമാധ്യമങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. ഇന്ന് ഇത് ഏറ്റവും തലവേദനയായിരിക്കുന്നത് നടിമാര്‍ക്കാണ്. സിനിമ സീരിയല്‍ നടിമാര്‍ ഇത് മൂലം ഒരുപാട് ദുരിതം അനുഭവിച്ച് വരുന്നതായാണ് അറിയുന്നത്. ഓരോ ദിവസവും ഉറക്കമുണര്‍ന്നാല്‍ അന്ന് അവര്‍ക്കെതിരെ എന്തൊക്കെയാണോ പുതിയ കുതന്ത്രങ്ങള്‍ ഒപ്പിച്ചുവച്ചിരിക്കുന്നത് എന്ന ചിന്തയാണ് പലര്‍ക്കും.k1

പ്രശസ്തരുടെ പേരിലുള്ള അശ്ലീലവീഡിയോകള്‍ക്കും സൈറ്റുകള്‍ക്കുമാണ് സൈബര്‍ ലോകത്ത് ആവശ്യക്കാരേറെ. സീരിയല്‍ നടി ഗായത്രി അരുണിന്റെ പേരിലാണ് അടുത്തകാലത്ത് വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചത്. അപ്രതീക്ഷിതമായാണ് അത്തരത്തിലൊരു വീഡിയോ കാണുന്നതും അത് ഏറെ വിഷമിപ്പിച്ചുവെന്നും നടി ഗായത്രി അരുണ്‍ പറയുന്നു. സീരിയല്‍ രംഗത്ത് പേരെടുത്തു വരുന്ന സമയത്തായിരുന്നു ഗായത്രിക്ക് സൈബര്‍ ലോകത്തുനിന്ന് ഇത്തരത്തിലൊരു മോശമായ അനുഭവം ഉണ്ടായത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഗായത്രിയുടേതെന്ന പേരില്‍ വാട്‌സ് ആപ് നമ്പര്‍ പ്രചരിക്കുകയായിരുന്നു.

Loading...

പിന്നാലെ ഗായത്രിയുടെ പേരില്‍ അശ്ലീല ചിത്രങ്ങളും പരാമര്‍ശങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രചരിച്ചു. അഞ്ചുവര്‍ഷത്തോളം പഴക്കമുള്ള വീഡിയോ ആയിരുന്നു ഇങ്ങനെ തന്റെ പേരില്‍ പ്രചരിച്ചതെന്ന് ഗായത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് ഇത്തരത്തിലുള്ള മോശം പ്രവൃത്തികള്‍ ചെയ്ത് കൂട്ടുന്നതെന്നാണ് ഗായത്രി ചോദിക്കുന്നത്. എന്നാല്‍, ഗായത്രിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചയാളെപ്പറ്റിയുള്ള അന്വേഷണം എത്തിനിന്നത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള ഒരു കൗമാരക്കാരനിലാണ്.k2

കൂടാതെ മലയാളിതാരങ്ങളായ മിയ, രചന നാരായണന്‍കുട്ടി, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരിലും വ്യാജ വിഡിയോകള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്ക് നടി രചന നാരായണ്‍കുട്ടി തക്കതായ മറുപടിയും അപ്പോള്‍ നല്‍കി. ആടിനെ പട്ടി ആക്കുന്ന നയം എന്ന് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആ അനുഭവം നേരിട്ടുണ്ടായെന്ന് രചന പറഞ്ഞു. “വീട്ടില്‍ ഉള്ള സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ നാട്ടില്‍ ഉള്ളവരെ എങ്ങനെ ബഹുമാനിക്കും. ഞാനെന്ന ഒരു പെണ്‍കുട്ടിയുടെ മാത്രം പ്രശ്‌നമായി ഇതു കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീ സമൂഹത്തിനു വേണ്ടി പ്രതികരിച്ചു പോകുന്നു; ചോദിച്ചു പോകുന്നു : ഇനിയെങ്കിലും നന്നായിക്കൂടെ?” രചന ചോദിക്കുന്നു. ഒപ്പം ഒരു ചോദ്യം കൂടി “അല്ലയോ, മഹാമനസ്‌ക്കാ അങ്ങയോടും അങ്ങയുടെ വീട്ടില്‍ ഉള്ളവരോടും ഞാന്‍ ചെയ്ത അപരാതം എന്താണ് ? ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളുടെ ഈ അധഃപതിച്ച സംസ്‌ക്കാരത്തോട്!”

ദിലീപിന്റെ അവതാരം എന്ന ചിത്രത്തിലൂടെയാണ് നടി ലക്ഷ്മി മേനോന്‍ മലയാളികളെ കീഴടക്കിയത്. ലക്ഷ്മിയുടെ പേരിലും വ്യാജ വീഡിയോ പ്രചരിച്ചു. എന്നാല്‍, സത്യാവസ്ഥ തെളിയിക്കാന്‍ ഒടുവില്‍ നടി തന്നെ നേരിട്ടെത്തി. ഇത് കൂടാതെ, യുവനടി അന്‍സിബ, മഞ്ജു പിള്ള, കാവ്യ മാധവന്‍, അമല പോള്‍, ഹന്‍സിക എന്നിവരും ഫോട്ടോഷോപ്പ് ഇരകള്‍ തന്നെ. നടിമാരായാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതില്‍ ദുഃഖിക്കുന്നുവെന്ന് അവര്‍ പറയുന്നു.k3

ഇതൊക്കെ നടിമാരുടെ കുഴപ്പമാണോ? എവിടെ ആര്‍ക്കാണ് പിഴയ്ക്കുന്നത്? മറ്റുള്ളവരെ ബഹുമാനിക്കാതെ, അവരുടെ സൗന്ദര്യം പണത്തിനുവേണ്ടിയോ തമാശയായിട്ടോ, വൈരാഗ്യബുദ്ധിയോടെയോ പൊതുമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയും അത്തരം പ്രദര്‍ശനങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തുകയോ, അവഗണിക്കുകയോ ചെയ്യുക. കൂടാതെ ഇത്തരം ആളുകളെ പൊതുജനത്തിനു കാട്ടിക്കൊടുക്കുകയും, ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുന്നതിനു നമ്മള്‍ ഇതിനിരകളാകുന്നവരെ സഹായിക്കുകയും ചെയ്യുക.