അന്ധര്‍ക്കും ബധിരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സൗജന്യമാണ് കെഎസ്ആര്‍ടി സിയെ നശിപ്പിച്ചതെന്ന് എളമരം കരീം.

അന്ധര്‍ക്കും ബധിരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം കൊടുത്താണ് കെഎസ്ആര്‍ടിസി നശിച്ചതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എളമരം കരീം.

പല മന്ത്രിമാര്‍ക്കും പല സന്ദര്‍ഭത്തിലായി പല സൗജന്യം പ്രഖ്യാപിക്കണമെന്ന് പറഞ്ഞ് പരിഹസിച്ച കരീം അന്ധര്‍ക്കും ബധിരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓരോ മന്ത്രിമാര്‍ നല്‍കിയ സൗജന്യത്തിനെതിരെ ആഞ്ഞടിച്ചു. ‘ഒരുത്തന്‍ കണ്ണുപൊട്ടന് അപ്പൊ മറ്റവന്‍ ചെവി കേള്‍ക്കാത്തവന് അടുത്തവന്‍ കാലു മുടന്തന്, മൂന്നാമത്തെ മന്ത്രി എല്‍കെജി വിദ്യാര്‍ത്ഥികള്‍ക്ക്, നാലാമത്തെ മന്ത്രി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ പോയിപ്പോയി തിരുവഞ്ചൂരിന് പ്രഖ്യാപിക്കാന്‍ ഒന്നും കണ്ടില്ല. അപ്പോ ഹയര്‍സെക്കന്ററി വരെ അങ്ങ് കൂട്ടിയേക്ക്, മൂപ്പരും പ്രഖ്യാപിച്ചു’ എളമരം കരീം പറഞ്ഞു.

Loading...

സൗജന്യം പ്രഖ്യാപിക്കുന്നതിന്റെ കാശ് ആരു കൊടുക്കുമെന്ന് ചോദിച്ച കരീം സമരം ചെയ്യുന്നവര്‍ ആദ്യം കല്ലെറിയുന്നത് കെഎസ്ആര്‍ടി ബസിനാണെന്നും പറഞ്ഞു. ഇതിന്റെയൊക്കെ നഷ്ടപരിഹാരം ആരു കൊടുക്കുമെന്നും എളമരം ചോദിച്ചു. കൂടുതല്‍ സൗജന്യമൊന്നും ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിച്ച് തീരുമാനം എടുപ്പിച്ചുവെന്നും എളമരം കരീം കാസര്‍കോട്ട് ഒരു യോഗത്തില്‍ പറഞ്ഞു.