തന്നെ ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കേണ്ടിവന്ന ഹതഭാഗ്യയായ ഒരു അഫ്ഗാന്‍ പെണ്‍കുട്ടി

അഫ്ഗാനിസ്ഥാന്‍: തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കേണ്ടി വന്ന ഹതഭാഗ്യയായ ഒരു പെണ്‍കുട്ടി. ബലാത്സംഗത്തിനു ഇരയായ ഈ ബാലികയെ അഫ്ഗാന്‍ കോടതി ആദ്യം ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാള്‍ വിവാഹിതനായിരുന്ന കാരണത്താലാണ് അവളെ വ്യഭിചാര കുറ്റം ചുമത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഇതിനെതിരെ ലോകമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജയില്‍ ശിക്ഷ ഇല്ലാതാക്കുകയും ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുവാന്‍ തന്നെ പീഡിപ്പിച്ചവനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയുമുണ്ടായി. ഇന്ന് അവള്‍ അയാളുടെ രണ്ടാം ഭാര്യയും മൂന്നുകുട്ടികളുടെ മാതാവുമാണ്.

gulnaz_with_rapist_husband

Loading...

16 കാരിയായ ഗുല്‍നാസിനെയാണ് തന്റെ കസിന്റെ ഭര്‍ത്താവ് അസദുള്ള ബലാത്സംഗം ചെയ്തത്. അഫ്ഗാനിസ്ഥാനില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല നീതിയാണ് തനിക്ക് ലഭിച്ചതെന്ന് ഗുല്‍നാസ് പറയുന്നു. ബലാത്സംഗം ചെയ്യുന്ന ആണുങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ശിക്ഷയില്ല. സ്ത്രീകള്‍ ആണ് അവരെ ബലാത്സം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കേണ്ടതെന്നാണ് അവിടുത്തെ നിയമം. അവിടെ സാധാരണ വ്യഭിചാരത്തിനിരയാവുന്ന സ്ത്രീകളെ വ്യഭിചാര കുറ്റം ചുമത്തി ജയിലിലടയ്ക്കുകയോ കൊല്ലുകയോ ആണ് ചെയ്യുന്നതെന്നും ഗുല്‍നാസ് പറഞ്ഞു.

പുരുഷമേധാവിത്വം നിലനില്‍ക്കുന്നതും, സ്ത്രീകളെ വെറും ഭോഗവസ്തുവുമായി കരുതുന്ന മനുഷ്യത്വരഹിതമായ കാടന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന ലോകത്തിലെ ഏകരാജ്യമെന്നാണ് അഫ്‌ഗാനിസ്ഥാനെക്കുറിച്ച് പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നത്.