കൃഷി നഷ്ടപരിഹാരത്തിന്റെ പട്ടികയിൽ ഇടിമിന്നലും കടൽ ക്ഷോഭവും.

ദില്ലി: കേന്ദ്രസർക്കാർ കർഷകരുടെ ഏറെ നാളായുള്ള ആവശ്യം അംഗീകരിച്ചു. ഇടിമിന്നൽകടൽ ക്ഷോഭംഎന്നിവയിൽ കാർഷിക വിളകൾക്ക് നഷ്ടം ഉണ്ടായാൽ ഇനി മുതൽ നഷ്ടപരിഹാരം ലഭിക്കും. ഇതു വരെ ഈ രണ്ടിലും കൃഷി നശിച്ചാൽ ദുരിതാശ്വാസം കിട്ടില്ലായിരുന്നു. കാർഷിക വായ്പ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് പലിശയിൽ 3% സംസിഡി തുടരും. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ലോക് സഭയില് അറിയിച്ചതാണിത്. നബാഡിന്റേയും മറ്റും നിലവിലുള്ള സ്കീം പ്രകാരം പലിശ സബ്സിഡി ലഭിച്ചുകഴിഞ്ഞാൽ മുതൽ സംഖ്യ മാത്രമായിരിക്കും കർഷകർക്ക് ഫലത്തിൽ തിരിച്ചടക്കേണ്ടിവരിക.

കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കും. പേമാരിയിലും മറ്റുമുണ്ടാവുന്ന കുന്നിടിച്ചല്‍, കടല്‍ക്ഷോഭത്തെ തുടര്‍ന്നുള്ള കരയിടിയല്‍, ഇടിമിന്നല്‍ തുടങ്ങിയവ നഷ്ടപരിഹാരത്തിനര്‍ഹമായ പ്രകൃതിക്ഷോഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ബജറ്റില്‍ 13,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്്്. കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്ന് കണക്കുകള്‍ നല്‍കിക്കൊണ്ട് മന്ത്രി വിശദീകരിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പുനഃക്രമീകരിക്കും. കൃഷിക്കാര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കുന്നതിന് വിവിധ കമ്പനികളുമായി കൂടിയാലോചന നടത്തുന്നുണ്ട്.

Loading...