കാണാതായ ലിന്റോ കോലംകണ്ണിയുടെ മൃതദേഹം കണ്ടെടുത്തു; സംസ്‌കാരം ബുധനാഴ്ച

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: റോക്ക്‌ഫോര്‍ഡില്‍ താമസിക്കുന്ന ഈനാശു കോലംകണ്ണിയുടേയും, ആലീസിന്റേയും പുത്രന്‍ ലിന്റോ (22)യുടെ മൃതദേഹം ഷിക്കാഗോ പുഴയില്‍ നിന്നും കണ്ടെടുത്തു. മൃതശരീരം ലിന്റോയുടേതാണെന്ന് പോലീസും കുടുംബാംഗങ്ങളും തിരിച്ചറിഞ്ഞു.

Loading...

ഏപ്രില്‍ നാലാം തീയതി ശനിയാഴ്ച മുതല്‍ ഷിക്കാഗോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാണാതായ ലിന്റോയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഒടുവിലാണ്, ദാരുണമായ മരണവാര്‍ത്ത കുടുംബാംഗങ്ങളെ പോലീസ് അറിയിക്കുന്നത്. ഏപ്രില്‍ 18-ന് ലിന്റോ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ലിന്റോയുടെ മാതാപിതാക്കളായ ഈനാശു കോലംകണ്ണി ഇരിഞ്ഞാലക്കുട അരിപ്പാലം സ്വദേശിയും, മാതാവ് ആലീസ് പോട്ട പുതുശേരി കുടുംബാംഗവുമാണ്. ഒമ്പതാം ഗ്രേഡില്‍ പഠിക്കുന്ന അബിറ്റോ, കിന്റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന ബ്രജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

ലിന്റോയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഷിക്കാഗോ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഏപ്രില്‍ 22-ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച്, ഹില്‍സൈഡ് ഹോളിക്വീന്‍സ് സെമിത്തേരില്‍ സംസ്‌കാരം നടത്തുന്നതാണ്.

2012 മുതല്‍ ലിന്റോ ചിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.