റബ്ബര്‍കുടംപുളി കേരളത്തിലെ പുതിയ കണ്ടുപിടുത്തം

സ്വന്തം ലേഖകന്‍

റബ്ബറിന്റെ വിലക്കുറവും കുടംപുളിയുടെ വിലക്കയറ്റവും കൃതൃമ റബ്ബര്‍കുടംപുളി നിര്‍മാണത്തിനു കര്‍ഷകരെ പ്രേരിപ്പിക്കുന്നു. ഇപ്പോള്‍ റബ്ബറിന്റെ ചിരട്ടപ്പാലും, കുഴിപ്പാലും ഉണക്കി പുകച്ചെടുത്ത് കുടംപുളിക്കൊപ്പം ഇടകലര്‍ത്തി മാര്‍ക്കെറ്റില്‍ ലഭിക്കുന്നതായി പരാതി.

Loading...

കുടംപുളിക്കിടയില്‍ കിടക്കുന്ന ഏകദേശം അതിന്റെ നിറത്തിലും രൂപത്തിലും ഇരിക്കുന്ന ഈ റബ്ബറിന് കാലക്രമേണ പുളിയുടെ മണവും കൂടി ലഭിക്കുന്നതോടെ ആരും ഇത് കറികള്‍ക്കുള്ളില്‍ ഇട്ടില്ലെങ്കിലേ അത്ഭുതമുള്ളു. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഈ റബ്ബര്‍കുടംപുളി തിരിച്ചറിയണമെങ്കില്‍ ഇതിനെ ഒന്ന് ഒടിക്കാനോ മുറിക്കാനോ ശ്രമിക്കണം.

കിലോയ്ക്ക് 250 മുതലുണ്ട്. ഇത് 350 രൂപ വരെയും ആകാം. എന്നാല്‍ സൂപ്പര്‍ ക്വാളിറ്റി റബ്ബര്‍ഷീറ്റിന് 125 രൂപയില്‍ താഴെയാണ് വില. അപ്പോള്‍ ഈ റബ്ബര്‍ ചണ്ടികളുടെ വില അനുമാനിക്കാവുന്നതേയുള്ളു. ഇത് എന്തുകൊണ്ട് കറിവച്ചുകഴിഞ്ഞ് എല്ലാവരും എടുത്തുകളയുന്ന കുടംപുളിയാക്കിക്കൂടാ എന്ന് ആരുടെയെങ്കിലും കുബുദ്ധിയില്‍ തെളിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തായാലും ഈ റബ്ബര്‍കുടംപുളി വിറ്റ് കച്ചവടക്കാര്‍ പണക്കാരാകുന്നു. വിഡ്ഢികളായ ജനങ്ങള്‍ റബ്ബറിന്റെ പുളി നുണഞ്ഞ് ജീവിക്കുന്നു.

ഇത് കേരളത്തില്‍ മാത്രമേ ഇപ്പോള്‍ ലഭിക്കുകയുള്ളു. വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നു