ഹിന്ദുക്കള്‍ കുറഞ്ഞത് മൂന്നു കുട്ടികളെ ജനിപ്പിക്കണം: സ്വാമി ചിദാനന്ദപുരി

മലപ്പുറം: എല്ലാ ഹിന്ദുസ്ത്രീകളും കുറഞ്ഞത് മൂന്നു കുട്ടികളെ ജനിപ്പിക്കണമെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനവേളയിലാണ് ഇതു പറഞ്ഞത്.

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം മുസ്ലീംങ്ങള്‍ ഇന്ത്യ പിടിച്ചടക്കുന്ന ലക്ഷണമാണെന്നും ഭാവിയില്‍ ഇത് വലിയ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്മൂലം ഹിന്ദുകുടുംബത്തില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ചെങ്കിലേ അവരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ!

Loading...

ജീവിതംകൊണ്ട് മതേതരത്വം കാണിച്ചുകൊടുത്തവരാണ് ഹിന്ദുക്കള്‍. സ്വധര്‍മ്മത്തിലേക്ക് ആളുകള്‍ മടങ്ങിവരുന്നതിനെ കൂടുതലും എതിര്‍ക്കുന്നത് രാഷ്ട്രീയക്കാരാണ്. അതുകൊണ്ടുതന്നെ അഭിമാനത്തോടൊപ്പം അധികാരവും നേടാന്‍ നാം തയ്യാറാകണം. അഞ്ചുവര്‍ഷത്തിനകം അത് സാധ്യമാക്കുന്ന വിധത്തിലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചുകഴിഞ്ഞു, അവര്‍ വ്യക്തമാക്കി. സമ്പത്തില്‍, സംസ്‌കാരത്തില്‍, സന്താനത്തില്‍, സംഘടനയില്‍ ശക്തരാകുവാന്‍ ഹിന്ദുക്കള്‍ക്ക് കഴിയണം. ഹിന്ദുവിനെ ഭിന്നിപ്പിക്കുന്നത് ഇന്ന് ജാതിയല്ല രാഷ്ട്രീയമാണ്. ഈയവസ്ഥയ്ക്കും മാറ്റമുണ്ടാകണം സ്വാമി ആവശ്യപ്പെട്ടു. സ്വധര്‍മ്മത്തില്‍ നിന്നുപോയ എല്ലാവരും തിരിച്ചുവരുന്നതുവരെ ഘര്‍ വാപസി പരിപാടി തുടരുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.പി.ശശികല പറഞ്ഞു.