കുഞ്ഞാലിക്കുട്ടിയെ പൂട്ടാന്‍ ബിജെപി. എആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി

തിരുവനന്തപുരം: എ.ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന കെ.ടി ജലീല്‍ എം.എല്‍.എയുടെ ആവശ്യം മുഖ്യമന്ത്രിയും സി.പി.എമ്മും തള്ളിയതിന് പിന്നാലെയാണ് ബി.ജെ.പി നീക്കം.

ലാവ്‌ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് പിണറായിയുടെ നിലപാടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. നേരത്തെ, എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡി.ക്ക് പരാതിയും തെളിവും നല്‍കിയ കെ.ടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

Loading...

അതേസമയം, ലീഗ് -സി.പി.എം അവിശുദ്ധ ബന്ധം തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍പറഞ്ഞു. എ.ആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യനിലപാട് വര്‍ഷങ്ങളായുള്ള ലീഗ്- സി.പി.എം അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.