വെടിയേറ്റിട്ടും സെല്‍ഫിയുമായി അമേരിക്കക്കാരന്‍ വാട്ട്സ് ആപ്പില്‍

ന്യൂയോർക്ക്: വെടിയേറ്റിട്ടും തളരാത്ത യുവാവിന്റെ സെൽഫി ഭ്രമം സോഷ്യൻ മീഡിയയിൽ തരംഗമാവുന്നു. ഇരുപതുകാരനായ യു.എസ് സ്വദേശിയാണ് വെടിയേറ്റ് രക്തമൊഴുകുന്ന തന്റെ സെൽഫിയുമായി രംഗത്തെത്തിയിരിക്കുന്നത്. അരിസോണയിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്രമണത്തിൽ വെടിയേറ്റ ഹോട്ടൽ ജീവനക്കാരൻ ഇസാക്ക് മാർട്ടിനെസാണ് വൈദ്യസഹായം തേടുന്നതിനു പകരം തന്റെ വ്യത്യസ്തമായ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.shot11

ആംബുലൻസിനു വിളിക്കാതെ തന്റെ സ്മാർട്ട് ഫോണിനു മുമ്പിൽ പുഞ്ചിരിയോടെ പോസു ചെയ്ത യുവാവ് സ്നാപ് ചാറ്റ് വഴി സെൽഫി പോസ്റ്റ് ചെയ്തു. അതിനുശേഷം തന്റെ ആശുപത്രി അനുഭവങ്ങളെ കൂടി സെൽഫി പരമ്പരകളായെടുത്ത് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാനും അദ്ദേഹം മറന്നില്ല.

Loading...

താൻ പാർട്ട് ടൈം ജോലി നോക്കിയിരുന്ന ഹോട്ടലിലേക്കുള്ള വഴി പാർക്കിങ് സ്ഥലത്തു വച്ച് കൊള്ളയടിക്കാൻ ശ്രമിച്ച നാൽപത്തിയൊന്നുകാരൻ റെയാൻ ഗിറോക്സ് ഇദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ഒരാളെ വെടിവെച്ചു കൊന്നതിനും നാലുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും പൊലീസ് ഗിറോക്സിനെ അറസ്റ്റ് ചെയ്തു.