മൊബൈല്‍ കണക്ഷനുകള്‍: ഇന്ത്യ ജര്‍മനിയെ പിന്നിലാക്കുന്നു

ഫ്രാങ്ക്‌ഫര്‍ട്ട്‌: ഏററവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഈ 2015 ജനുവരിയില്‍ മാത്രം 9.29 മില്യണ്‍ ആക്‌റ്റീവ്‌ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്‌. ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കുകള്‍ ഉദ്ധരിച്ച്‌ ജര്‍മന്‍ ചെയ്‌ംബര്‍ ഓഫ്‌ കൊമേഷ്‌സ് പുറത്തു വിട്ടതാണ്‌ ഈ വിവരം. പ്രധാനപ്പെട്ട മറ്റൊരു വിവരം കൂടുതല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബിഎസ്‌എന്‍ എന്ന കമ്പനിയുടേത്‌ അല്ല എന്നതാണ്‌. ജനുവരിയില്‍ 12.3 ലക്ഷം കണക്ഷനുകള്‍ ബിഎസ്‌എന്‍എല്ലിന്‌ നഷ്‌ടപ്പെട്ടുണ്ട്‌. ജനുവരിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രൈവറ്റ്‌ മൊബൈല്‍ കമ്പനി എയര്‍ടെല്ലില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ എടുത്തിട്ടുള്ളത്‌. എയര്‍ടെല്‍ കമ്പനി 220,050,698 കണക്ഷനുകള്‍ ആക്‌റ്റിവേറ്റേറ്റ്‌ ചെയ്‌തു.

മൊബൈല്‍ ടെലഫോണുകളില്‍ രണ്ടാം സ്‌ഥാനത്ത്‌ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സും, മൂന്നാം സ്‌ഥാനത്ത്‌ വൊഡാഫോണുമാണ്‌ ഇന്ത്യയില്‍ ഇപ്പോഴത്തെ നില. സര്‍ക്കാരിന്റെ ബിഎസ്‌എന്‍എല്ലിന്‌ നാലാം സ്‌ഥാനം മാത്രം. ഒരോ മാസം കഴിയുംതോറും ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്‌താക്കളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവ്‌ ഉണ്ടാകുന്നു. അതേപോലെ ഇന്റര്‍നാഷണല്‍ റോമിംങ്‌ കോളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ടെന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യന്‍ മൊബൈല്‍ ടെലഫോണ്‍ ബിസിനസ്‌ രംഗത്തെ ഈ സാധ്യതകള്‍ ജര്‍മന്‍ കമ്പനികള്‍ക്ക്‌ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ജര്‍മന്‍ ചെയ്‌ംബര്‍ ഓഫ്‌ കൊമേഷ്‌സ് ശുപാര്‍ശ ചെയ്യുന്നു.

Loading...