മര്‍ദ്ദനമേറ്റ വനിതാ ഡോക്ടര്‍ പറയുന്നു, എനിക്ക് ഡോക്ടര്‍ ജോലി വേണ്ട, രാജ്യം വിടുന്നു

തിരുവനന്തപുരം. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ച വനിതാ ഡോക്ടര്‍ മെഡിക്കല്‍ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. എനിക്ക് ഈ പണി വേണ്ട, ന്യൂറോ സര്‍ജനുമാകേണ്ട, രാജ്യം വിടുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ പറഞ്ഞതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോസുല്‍ഫി നൂഹു പറഞ്ഞു. പ്രതി ഇപ്പോഴും സുരക്ഷിതിനാണ്. എന്നാല്‍ ജോലിയോട് ആത്മാര്‍ത്ഥ കാട്ടിയ ഡോക്ടര്‍ ഇപ്പോഴും മനസ് തകര്‍ന്ന് ആശുപത്രിയിലാണെന്ന് സുല്‍ഫി പറയുന്നു. ശാരിരികമായി മാത്രമല്ല മാനസികമായും തകര്‍ന്ന നിലയിലാണ് ഡോക്ടര്‍ എന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്കു നടത്തി. സമരത്തെ പിന്തുണച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് ആസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെ ത്തി.

Loading...

അക്രമിയെ ഉടനടി അറസ്റ്റു ചെയ്തു തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പിജി വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുമായി സഹകരിച്ചു സമരം ചെയ്യാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നു കെജിഎംസിടിഎ ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രിയിലെ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മര്‍ദനമേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഡോക്ടറെ മര്‍ദിച്ചശേഷം രോഗിയുടെ ഭര്‍ത്താവ് ഐസിയുവില്‍നിന്ന് ഇറങ്ങിവരുന്ന വിഡിയോ പുറത്തുവന്നു.

ന്യൂറോ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്നും രാജ്യം വിടുകയാണെന്നും മര്‍ദനമേറ്റ ഡോക്ടര്‍ കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു സമൂഹമാധ്യമത്തില്‍ കുറിച്ചു.