കങ്കാരു പടയ്ക്കു മുമ്പില്‍ ഇന്ത്യന്‍ കടുവകള്‍ കീഴടങ്ങി

സിഡ്‌നി: സകല പ്രതീക്ഷകളെയും കാറ്റില്‍ പറത്തിക്കൊണ്ട് കങ്കാരുപടയ്ക്കു മുമ്പില്‍ ഇന്ത്യയുടെ കടുവക്കുട്ടികള്‍ കീഴടങ്ങി. സെമിയില്‍ ഇന്ത്യയെ 95 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു.

ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധശതകം നേടിയ ക്യാപ്റ്റന്‍ ധോനി (65), ശിഖര്‍ ധവാന്‍ (45), അജിങ്ക്യ രഹാനെ (44), രോഹിത് ശര്‍മ (34) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ഓസീസിനായി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്കും ജോണ്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

Loading...

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ഓസീസിന് കാര്യമായ സംഭാവന നല്‍കിയവര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

ഇതോടെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോക കപ്പ് കിരീടമെന്ന മോഹമാണ് പൊലിഞ്ഞു വീണത്.