വായ്‌നാറ്റം വ്യക്തികളുടെ ആത്മവിശ്വാസം കുറയ്ക്കും, പലരേയും പൊതുവേദികളിലും, പൊതു ഇടങ്ങളിലും പിന്നോട്ട് വലിക്കും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വായ് മറച്ചു പിടിച്ചോ അല്ലെങ്കിൽ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്ന അവസ്ഥ ചിലർക്ക് ഇത് ഉണ്ടാക്കുന്നു. നിങ്ങൾക്ക് ഇനി ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് വായ തുറന്ന് തന്നെ സംസാരിക്കാം. ദഹനപ്രശ്‌നങ്ങൾ, ദന്തരോഗങ്ങൾ, മോണയ്ക്കുണ്ടാകുന്ന തകരാറുകൾ എന്നിവയൊക്കെയാണ് വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഇവ ഒന്ന് പരീക്ഷിച്ച് നോക്കു. ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് സംസാരിക്കാം.

  • ഭക്ഷണം കഴിച്ച ഉടനെ ഏലക്കായ, ഗ്രാമ്പു, പെരും ജീരകം എന്നിവ കഴിച്ചാൽ വായ് നാറ്റം ഒഴിവാക്കാം.
  • ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായ് നാറ്റം ഒഴിവാക്കാൻ നല്ലതാണ്.
  • പട്ടപൊടിയും ഏലയ്ക്ക പൊടിച്ചതും ലംബ ഇല കൂടി ചേർത്ത വെള്ളം കൊണ്ട് വായ കഴുകുന്നതും വായ് നാറ്റം ഒഴിവാക്കാൻ നല്ലതാണ്.
  • തൈരു കൂട്ടുക ആഹാരത്തിൽ ദിവസവും തൈര് ഉൾപ്പെടുത്തുക. തൈര് ഇഷ്ടമല്ലാത്തവർക്ക് അതിന്റെ രുചി മാറ്റാൻ മറ്റെന്തെങ്കിലും ചേർത്തു കഴിക്കാം. പക്ഷേ, പഞ്ചസാര ചേർത്ത തൈര് പാടില്ല.
    വെള്ളം കുടിക്കുക ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്‌നാറ്റത്തിനിടയാക്കും.
  • ഏറ്റവും കുറഞ്ഞത് ദിവസം രണ്ട്‌നേരം പല്ലുതേക്കണം. ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് വടിച്ചില്ലെങ്കിൽ നാക്കിൽ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും

മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ് ജീരകം. മദ്യത്തിന് രുചി നൽകാനും ജീരകം ഉപയോഗിക്കുന്നു. ജീരകത്തിലെ അനിതോൾ വാസനയും രുചിയും നൽകുന്നു. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്ക്കുള്ളതിനാൽ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്ക്കാം. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാം

Loading...

വായ്‌നാറ്റം തിരിച്ചറിയാൻ

വായ്‌നാറ്റം കണ്ടെത്താൻ മാർഗ്ഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായവരോട് ചോദിച്ചറിയുകയാണ്. വായ്‌നാറ്റം സ്വയം തിരിച്ചറിയാനും മാർഗ്ഗങ്ങളുണ്ട്. വിരൽ നക്കിയ ശേഷം ഒന്നോ രണ്ടോ മിനുട്ട് വിരൽ ഉണക്കാൻ വിടുക. തുടർന്ന് മണത്ത് നോക്കിയാൽ വായ്‌നാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം.

വായ്‌നാറ്റം വരുന്ന വഴി

ഹാലിടോസിസ് എന്നാണ് വായ്‌നാറ്റം സാങ്കേതികമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് വായ്‌നാറ്റം. ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം. തുടക്കത്തിലേ ചികിത്സിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്‌നാറ്റം. പല്ലുതേച്ചാൽ വായ്‌നാറ്റം അകറ്റി നിർത്താം. എന്നാൽ ചിലരിൽ അൽപസമയത്തിന് ശേഷം വീണ്ടും വായ്‌നാറ്റം കടന്നുവരാം.

ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലൻ. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്‌നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്‌നാറ്റം വരാനുള്ള കാരണങ്ങളാണ്.

വായയിലെ പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങൾ. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങൾ തടഞ്ഞുനിൽക്കുക, തൊണ്ടയിലെയും ടോൺസിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാണ്. കാൻസർ, വൃക്ക – കരൾ രോഗങ്ങളും വായ്‌നാറ്റത്തിനുള്ള കാരണമാണ്.

ഉള്ളി, വെളുത്തുള്ളി എന്നിവ വായ്‌നാറ്റം ഉണ്ടാക്കുന്നതിൽ മുൻപന്തിയിലാണ്. ഇവയുടെ മണം പല്ലു തേച്ചാലും പോകില്ല. ഇവ വെറുതെ കഴിക്കുന്നതും ആഹാരത്തിൽ അധികം ചേർക്കുന്നതും ഒഴിവാക്കുക.