അമ്മ മകളെ പെട്രോള്‍ ഒഴിച്ച് തീകത്തിച്ചു കൊല്ലാന്‍ ശ്രമിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയക്കാരി മാതാവ് തന്റെ ഏഴുവയസ്സുള്ള മകളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഭവം കണ്ട ദൃക്‌സാക്ഷികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. 27 കാരിയായ പോര്‍ഷെ റൈറ്റ് തന്റെ മകളോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനു ശേഷം തീപ്പെട്ടി ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. അവര്‍ സ്ഥലത്തെത്തിയപ്പോള്‍ തന്നെ കുട്ടി പൂര്‍ണമായും കത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ ആക്കിയ കുട്ടി സുഖം പ്രാപിച്ചുവരുന്നു. മാനസികമായും ശാരീരികമായും എപ്പോഴും ഇവര്‍ കുട്ടികളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇവര്‍ ഒരു നല്ല അമ്മയായിരുന്നില്ലെന്ന് അയല്‍വാസികളും സുഹൃത്തുക്കളും പറഞ്ഞു. കൊലപാതക ശ്രമത്തിനു കേസ് ചാര്‍ജ് ചെയ്യപ്പെട്ട ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.

Loading...