മൃതദേഹത്തില്‍പ്പോലും കാമക്കൊതിതീര്‍ക്കുന്ന നരാധമന്മാരുടെ നാട്ടില്‍ മരണംപോലും സ്ത്രീയ്ക്ക് മുക്തി നല്‍കുന്നില്ല. മരണത്തില്‍പ്പോലും സ്ത്രീയെ പിന്തുടരുന്നത് കാമത്തിന്റെ കഴുകക്കണ്ണുകളാണ്. തനിക്കു മുന്നിലെത്തുന്ന ഓരോ സ്ത്രീ ശരീരത്തിലും ലൈംഗികതയുടെ മേച്ചില്‍ പുറങ്ങള്‍ കാണുന്ന മോര്‍ച്ചറി ജീവനക്കാരന്‍…

യുവസംവിധായകന്‍ ആര്യന്‍ കൃഷ്ണ മേനോന്‍ സംസിധാനം നിര്‍വ്വഹിച്ച ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വചിത്രം പറയുന്നത് ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും മനസ്സില്‍ ബാക്കിയാവുന്നത് ഈ അരക്ഷിതാവസ്ഥയാണ്.

Loading...

മൃതദേഹത്തില്‍ തന്റെ കാമം തീര്‍ക്കുന്ന, തനിക്കു മുന്നിലെത്തുന്ന ഓരോ സ്ത്രീ ശരീരത്തിലും ലൈംഗികതയുടെ മേച്ചില്‍ പുറങ്ങളായിക്കാണുന്ന മോര്‍ച്ചറി ജീവനക്കാരനിലൂടെ സമൂഹത്തിന്റെ അധപതനത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ യുവ സംവിധായകന്‍.