മന്ത്രി ബാബുവിന് 10 കോടി നല്‍കി: ബിജു രമേഷ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്സൈസ് മന്ത്രി ബാബുവിന് 10 കോടി കോഴ നല്‍കിയതായി ബിജുരമേശ് രഹസ്യമൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ബാബുവിന് 10 കോടി നല്‍കിയതുകൊണ്ടാണ് ലൈസന്‍സ്‌ തുക 30 ലക്ഷത്തില്‍ നിന്ന്‌ 23 ലക്ഷമായി കുറച്ചതെന്ന് മൊഴിയിലുള്ളതായും റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഈ പണം നല്‍കിയപ്പോള്‍ ബാറുകാര്‍ക്ക്‌ അനുകൂലവിധിയുണ്ടായാല്‍ അപ്പീല്‍ പോകില്ലെന്നും മന്ത്രി ബാബു ഉറപ്പുനല്‍കിയതായി പറയുന്നു.

കെ.എം. മാണി അഞ്ചു കോടി ആവശ്യപ്പെട്ടതായി രാജ്‌കുമാര്‍ ഉണ്ണി പറഞ്ഞു. ബാര്‍ ഉടമകളുടെ യോഗത്തിലാണ്‌ ആവശ്യപ്പെട്ടത്‌. 50 ലക്ഷം കൈമാറിയത്‌ പാലായിലെ വീട്ടില്‍ വച്ചായിരുന്നു. 35 ലക്ഷം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചും കൈമാറി. തനിക്ക്‌ അനുകൂലമായി മൊഴി നല്‍കണമെന്ന്‌ ബാറുടമകളോട്‌ മാണി ആവശ്യപ്പെട്ടെന്നും രഹസ്യമൊഴിയിലുള്ളതായി പറയുന്നു.

Loading...