മുന്‍ വൈരാഗ്യം: യുവാവ് കൊല്ലപ്പെട്ടു

കൊല്ലം​:​ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് സനു നേരത്തെ തന്നെ മർദ്ദിച്ചതിന്റെ പ്രതികാരമായാണ് അയാളെ അവസരം ലഭിച്ചപ്പോൾ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. മ​യ്യ​നാ​ട് ​ആ​ലും​മൂ​ട് ​പാർ​ക്കി​ലെ​ ​ടി.​വി.​ കി​യോ​സ്കി​ന് ​സ​മീ​പം​ ​സ്വ​കാ​ര്യ​സ്കൂൾ​ ​വാൻ​ ​ഡ്രൈ​വർ​ ​സ​നു​ (33) ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ അറസ്റ്റിലായ ​പു​ല്ലി​ച്ചി​റ​ ​കൊ​ന്ന​യിൽ​ ​മു​ക്ക് ​ഷെ​ഫീ​ക്ക് ​മൻ​സി​ലിൽ​ ​ഷെ​ഫി​ ​എ​ന്ന​ ​ഷെ​ഫീ​ക്ക്(32​)​ആണ് മൊഴി നൽകിയത്. ​

രണ്ട് മാസം മുമ്പ് സനു ഷെഫീക്കിനെ മർദ്ദിച്ചിരുന്നു. എന്നാൽ ആരോഗ്യവാനായ സനുവിനെ ഒറ്റയ്ക്ക് നേരിടാൻ അശക്തനായിരുന്ന ഷെഫീക്ക് അവസരം കാത്ത് കഴിയുകയായിരുന്നതായാണ് അന്വേഷണസംഘത്തിന് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ​കഴിഞ്ഞ 21ന് രാത്രി കൂ​ട്ടി​ക്ക​ട​ ​ശാ​സ്താം​കോ​വിൽ​ ​ഉ​ത്സ​വം​ ​ക​ണ്ട് ​സുഹൃത്തിനൊപ്പം ബൈ​ക്കിൽ​ വരുമ്പോൾ ​​ആ​ലും​മൂ​ട് ​പാർ​ക്കിൽ​ ​സ​നു​ ​മ​ദ്യ​പി​ച്ച് ​ അബോധാവസ്ഥയിൽ കിടക്കുന്നത് ഷെഫീഖ് കണ്ടു. ഇതു തന്നെ അവസരമെന്ന് കരുതിയ ഷെഫീഖ് സു​ഹൃ​ത്തി​നെ​ ​വീ​ട്ടി​ലാ​ക്കി​ ​തി​രി​കെ​ ​ആ​ലു​മൂ​ടിൽ​ ​എ​ത്തി​. ​സ​മീ​പ​ത്തെ​ ​ക്രി​സ്റ്റ്യൻ​പ​ള​ളി​ക്ക് ​അ​രു​കി​ലെ​ ​വീ​ട്ടിൽ​ ​ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ഇ​ട്ടി​രു​ന്ന​ ​പ​ന്ത​ലി​ന്റെ​ ​കയർ കെട്ടുന്നതിന് സ്ഥാപിച്ചിരുന്ന ക​മ്പി​ ​വ​ലി​ച്ചൂ​രി​യെ​ടു​ത്ത് ​പാർ​ക്കി​ലെ​ത്തി​ ​സ​നു​വി​നെ​ ​ആ​ക്ര​മി​ച്ച​ ശേ​ഷം​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.​

Loading...

22ന് രാ​വി​ലെ​ ​സു​ഹൃ​ത്ത് ​ഫോ​ണിൽ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​സ​നു​ ​മ​രി​ച്ച​ ​വി​വ​രം​ ​ഷെ​ഫീ​ക്ക് ​അ​റി​യു​ന്ന​ത്.​ ആക്രമണത്തിന് ഉപയോഗിച്ച കമ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കമ്പി കൊണ്ട് ശക്തമായി അടിച്ചതിനെത്തുടർന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് സനുവിന്റെ മരണത്തിന് ഇടയാക്കിയത്. സം​ഭ​വ​മു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സു​ഹൃ​ത്തു​ക്കൾ​ക്കൊ​പ്പം​ ​ഷെഫീക്കിനെയും ​ ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്ത് ​വി​ട്ട​യ​ച്ചി​രുന്നു. മൊബൈൽ ഫോൺ കോളുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ഷെഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും കുറ്റം സമ്മതിച്ചതും. കുറ്റകൃത്യവുമായി മറ്റാർക്കെങ്കിലും നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. എങ്കിലും ആക്രമിക്കാൻ സൗകര്യപ്രദമായ വിധത്തിൽ സനു മദ്യപിച്ച് ലക്ക് കെട്ട് കിടക്കുന്നതായി അറിയിക്കുകയോ മരണവിവരം അറിയിക്കുകയോ ചെയ്ത ചിലർക്കെങ്കിലും സംഭവത്തിൽ പരോക്ഷ ബന്ധമുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചാത്തന്നൂർ അ​സി.​പൊ​ലീ​സ് ​ക​മ്മീ​ഷ​ണർ​ ​എ​സ്.​ശി​വ​പ്ര​സാ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ​ ​കൊ​ട്ടി​യം​ ​സി.​ഐ.​ജോ​ഷി,​എ​സ്.​ഐ.​ഫ​യാ​സ് ​എന്നിവരടങ്ങിയ സംഘമാണ് ഷെഫീക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.