സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി; ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി

കൊച്ചി. സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെ സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായ 23 കാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ആര്‍ത്തവം കൃത്യമല്ലാത്തിനാല്‍ ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നില്ല. തുര്‍ പഠനത്തേയും മാനസിക ആരോഗ്യത്തെയും ബാധിക്കും എന്നത് കണക്കാക്കിയാണ് യുവതി ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം യുവതിയുടെ സഹപാഠി തുടര്‍ പഠനത്തിനായി വിദേശത്തേക്ക് പോയി. 26 ആഴ്ച കഴിഞ്ഞതിനാല്‍ ആശുപത്രികല്‍ ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ തയ്യാറിയില്ല. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീരിച്ച മെഡിക്കല്‍ ബോര്‍ഡ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മാനസിക നിലയെ ഇത് ബാധിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു.

Loading...

എന്നാല്‍ ഗര്‍ഭം തുടരുന്നതില്‍ താത്പര്യമില്ലെന്ന് യുവതി പറഞ്ഞതോടെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുവാന്‍ കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഭരണഘടന അനുച്ഛേദം 21ന യുവതിക്ക് നല്‍കുന്ന സ്വാതന്ത്രം കണക്കിലെടുത്താണ് കോടതി അനുമതി നല്‍കിയത്. യുവതിയുടെ ഉത്തരവാദിത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് അനുമതി. കുട്ടി ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.