ബിജെപി പ്രവർത്തകന് നേരെ ആക്രമണം, യുഡിഎഫ് മെമ്പറുടെ മകൻ അറസ്റ്റിൽ

ചിങ്ങോലി: ബിജെപി പ്രവർത്തകനെ ആക്രമിച്ച യുഡിഎഫ് മെമ്പറുടെ മകൻ അറസ്റ്റിൽ. ചിങ്ങോലി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശോഭാ ജയപ്രകാശിന്റെ മകൻ പേരാത്തേരിൽ തെക്കതിൽ വീട്ടിൽ അനന്തു(21)വിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ അനന്തു. കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകനെ പ്രതി ആക്രമിച്ചത്. സംഭവത്തിൽ കരിയിലകുളങ്ങര പോലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.

അതേസമയം, കാസര്‍കോട് യുവതിക്ക് നേരെ നഗര മധ്യത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നഗര മധ്യത്തിലാണ് യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അര്‍ഷാദ് അറസ്റ്റിലായി. നഴ്‌സായ യുവതി കടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ഇയാള്‍ സമാനമായ കേസുകളില്‍ മുന്‍പും പെട്ടിരുന്നതായിട്ടാണ് വിവരം. ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണ്.

Loading...

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന യുവതി ബസ് ഇറങ്ങിയ ശേഷം നടന്നുപോകുകയായിരുന്നു. വഴിയരികില്‍ ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍ക്കുകയായിരുന്നു ഇയാള്‍. ഇയാള്‍ യുവതിയെ കണ്ടതോടെ വാഹനത്തിന്റെ വാതില്‍ തുറന്ന് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതുകണ്ട് നിന്ന ഒരു വ്യക്തിയാണ് പ്രതികരിച്ചത്. തുടര്‍ന്ന് യുവതിയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.