കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം. മേയറുടെ കത്തു വിവാദത്തില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് കോര്‍പറേഷന്‍ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തും. ജനുവരി ആറിന് ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയും. നിയമന തട്ടിപ്പു വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു.

പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികളിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ പകര്‍പ്പ് പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്.

Loading...

മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. കത്ത് വിവാദം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.