ഇരിങ്ങാലക്കുടയിൽ നാരീപൂജയുടെ മറവിൽ പീഡനം; ഇരയായി നിരവധി യുവതികൾ , അറസ്റ്റ്

ഇരിങ്ങാലക്കുട : മന്ത്രവാദത്തിന്റെ മറവിൽ യുവതികളെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. ദാമ്പത്യ പ്രശ്‌നങ്ങൾ നാരീ പൂജയിലൂടെ തീർത്ത് തരാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. വേളൂക്കര പഞ്ചായത്തിൽ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടിൽ പ്രദീപ് (43) ആണ് അറസ്റ്റിലായത്.

ഇയാളുടെ ചതിയിൽപ്പെട്ട കൊടകര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കളംപാട്ടും മറ്റു പൂജകളുമായി ഉപജീവനം ചെയ്യുന്ന പ്രതി വെൽഡിംഗ് തൊഴിലാളി കൂടിയാണ്. കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ കെണിയിൽ നിരവധി യുവതികൾ ഇര ആയേക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Loading...

ഇരിങ്ങാലക്കുട സബ് ഡിവിഷണൽ ഓഫീസർ ബാബു കെ. തോമസിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ ജോർജ്, സുധാകരൻ, എ.എസ്.ഐ: ജോയ്, ജനമൈത്രി ബീറ്റ് ഓഫീസർ രാഹുൽ, സി.പി.ഒമാരായ, മുഹമ്മദ്, രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു.