എന്നെ ദയവായി വെടിവെയ്ക്കല്ലേ; ക്യാമറയ്ക്കു മുന്നില്‍ കീഴടങ്ങിയ കുട്ടിയുടെ ചിത്രം വ്യാജം

ഡമാസ്‌കസ്‌: ക്യാമറ കണ്ട് തോക്കെന്നു കരുതി കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് കീഴടങ്ങുന്ന കുട്ടിയുടെ ചിത്രം വീണ്ടും മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. ക്യാമറ കണ്ട്‌ തോക്കാണെന്ന്‌ കരുതി കൈകള്‍ ഉയര്‍ത്തി പിടിച്ചു കീഴടങ്ങുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം കാട്ടിയാണ് പല മാധ്യമങ്ങളും ലോകമനഃസാക്ഷിയെ മുഴുവന്‍ കയ്യിലെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ ക്യാമറ കണ്ട്‌ കീഴടങ്ങിയ മറ്റൊരു കുട്ടിയുടെ ചിത്രവും പുറത്ത്‌ വന്നിരിക്കുന്നു. ജോര്‍ദ്ദനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ചിത്രമാണതെന്നാണ് പറയുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം കുട്ടികളെക്കൊണ്ട് അഭിനയിപ്പിച്ചെടുത്ത് ഫോട്ടോഷോപ്പ് ചെയ്ത വ്യാജചിത്രങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റെനെ ഷെല്‍ത്തോഫ്‌ എന്ന റെഡ്‌ക്രോസ്‌ പ്രവര്‍ത്തകന്‍ കഴിഞ്ഞ നവംബറിലാണ്‌ ചിത്രം പകര്‍ത്തിയതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ഥ അവകാശി ആരെന്നതിനെ ചുറ്റിപ്പറ്റി ഇപ്പോഴും അന്വേഷണങ്ങള്‍ നടക്കുകയാണ്. കൂടാതെ ചിത്രങ്ങള്‍ 2012 മുതല്‍ ഒരു പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്നും പറയുന്നു.

Loading...

കൂടാതെ അടുത്തിടെയാണ്‌ റെനെ ഷെല്‍ത്തോഫ്‌ ഈ ചിത്രം ശ്രദ്ധിക്കുന്നതെന്നും എഡിറ്റ്‌ ചെയ്‌തപ്പോഴാണ്‌ കുട്ടി എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന്‌ മനസിലായതെന്നും പറയുന്നു. കുട്ടിയുടെ ചിത്രം ശ്രദ്ധിച്ചപ്പോള്‍ താന്‍ കരഞ്ഞു പോയി. കൂട്ടുകാര്‍ക്ക്‌ ഒപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍ ദുരിതം അനുഭവിക്കുകയാണ്‌ കുട്ടി. ബാല്യവും കണ്ണുനീരം നിറഞ്ഞ ബാല്യമാണ്‌ ചിത്രമെന്നും ഷെല്‍ത്തോഫ്‌ പറയുന്നു.

ഐക്യരാഷ്ര്‌ടസഭയുടെ റെഫ്യുജി ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന്‌ ജോര്‍ദ്ദാനിലെ അസ്രാഖ്‌ ക്യാമ്പിലെത്തിയ 17,000 അഭയാര്‍ത്ഥികളില്‍ ഒരാളാണ്‌ ഈ പെണ്‍കുട്ടിയെന്നാണ് അവകാശവാദം. കഴിഞ്ഞ ദിവസം ക്യാമറയ്‌ക്ക് മുന്നില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം പുറത്തു വന്ന പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രവും ഇന്റര്‍നെറ്റില്‍ സ്ഥാനം പിടിച്ചത്.

എന്നാല്‍ ഈ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്നും, ചിലമാധ്യമങ്ങളുടെ പ്രത്യേകതാല്പര്യപ്രകാരമാണ് ഇവ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു. ഈ ചിത്രം 2012-ല്‍ ഒരു ന്യൂസ്പേപ്പറില്‍ വന്നതാണ്. ചിത്രത്തിലുള്ളത് പെണ്‍കുട്ടിയല്ലെന്നും അതൊരു ആണ്‍കുട്ടിയുടെ ഫോട്ടോ ഫോട്ടോഷോപ്പില്‍ ചമയിപ്പിച്ചെടുത്തതാണെന്നുമാണ് പറയുന്നത്. സാഗിറിലി എന്ന ഒരു ജേണലിസ്റ്റാണ് ഈ ചിത്രത്തിന്റെ യഥാര്‍ഥ അവകാശിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.