ഹരിയാനയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ വരന് പഞ്ചായത്തിന്റെ വക ഭീമമായ തുക ശിക്ഷ

ചണ്ഡീഗഡ്‌: വിവാഹം ഉറപ്പിച്ച് തീയതിയും നിശ്ചയിച്ച് ആളുകളെയും ക്ഷണിച്ച് ചടങ്ങുകളെല്ലാം ക്രമീകരിച്ചതിനു ശേഷം അതില്‍ നിന്ന് പിന്‍വാങ്ങുക എന്നു പറഞ്ഞാല്‍ മഹാ തെറ്റല്ലേ. അതാണ് ഇവിടെ സംഭവിച്ചത്. എല്ലാ ഒരുക്കങ്ങള്‍ക്കുമൊടുവില്‍ സ്ത്രീധനത്തിന്റെ പേരില്‍ വരന്റെ വീട്ടുകാര്‍ കാലുമാറി. മനംനൊന്ത വധുവീട്ടുകാര്‍ അവര്‍ക്കു വന്ന നഷ്ടം വരന്റെ വീട്ടുകാരില്‍ നിന്ന് വാങ്ങി നല്‍കണമെന്ന അപേക്ഷയുമായി പ്രദേശിക പഞ്ചായത്തിന്റെ മുന്നില്‍ ചെന്നു. ഇരുകൂട്ടരുടേയും വാദം കേട്ട പഞ്ചയത്തധികൃതര്‍ വരനു ശിക്ഷയും വിധിച്ചു. 75പൈസ.

ഹരിയാനയിലെ ഫത്തേഹബാദിലാണു സംഭവം. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ക്ഷണക്കത്തും അയച്ചശേഷമാണു വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്‌. മുന്‍നിശ്ചയിച്ചതില്‍ നിന്നും കൂടുതലായി കാറും സ്‌ത്രീധനത്തില്‍ ഉള്‍പെടുത്തണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു വധുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ വിവാഹത്തില്‍ നിന്നും വരന്റെ വീട്ടുകാര്‍ പിത്താറിയത്‌. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്‌ടെന്നും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായും പോലീസ്‌ അറിയിച്ചു.

Loading...