ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം; ജയരാജനെ മണിയടിക്കാനുള്ള പിണറായിയുടെ തന്ത്രം‘; പരിഹസിച്ച് പി സി ജോർജ്

തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് 35 ലക്ഷം രൂപ അനുവദിച്ച സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. സംസ്ഥാന സർക്കാർ ധൂർത്ത് തുടരുകയാണ്. നാല് ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ കടത്തിലാണ് കേരളം. കേന്ദ്രത്തിൽ നിന്നും എടുക്കാവുന്ന കടത്തിന്റെ പരിധി കഴിഞ്ഞിരിക്കുന്നു. ഇനിയും കടമെടുക്കാൻ ആവില്ല. എന്നിട്ടും പിണറായി ദൂർത്ത് നിർത്താൻ ഉദ്ദേശമില്ല.

ശ്രീലങ്കയ്‌ക്ക് തുല്യമായ സാമ്പത്തിക ഞെരുക്കത്തിലാണ് ഇന്ന് കേരളം. അപ്പോഴും ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കാൻ നടക്കുകയാണ് പിണറായി വിജയൻ. കള്ളക്കടത്ത്, സ്വർണ്ണക്കള്ളക്കടത്ത്, കൈക്കൂലി, അഴിമതി അങ്ങനെ എല്ലാ കൊള്ളരുതായ്മകളും സർക്കാരിൽ നടക്കുന്നു. കേരളം നശിച്ച് നാറാണക്കല്ല് പിടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...

കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കിടയിൽ ചില തർക്കങ്ങൾ ഉണ്ട്. പിണറായിയുടെ ഈ പോക്കിൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട്. ഈ അവസരത്തിൽ ജയരാജനെ മണിയടിച്ച് കൂടെ നിർത്താനുള്ള പിണറായിയുടെ നീക്കത്തിന്റെ ഭാഗമാണ് ലക്ഷങ്ങൾ വിലയുള്ള കാർ വാങ്ങാനുള്ള അനുമതി. ഇത്രയും സുരക്ഷാ പ്രശ്നങ്ങളുള്ള ആളാണെങ്കിൽ എന്തിനാണ് ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ ആക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു.