സുപ്രീംകോടതി സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ നടപടി കേരളത്തിലെ അഞ്ച് സര്‍വകലാശാലകളെ ബാധിക്കും

തിരുവനന്തപുരം. സാങ്കേതിക സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കിയുള്ള ഉത്തരവ് കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസി മാരെ ബാധിക്കും. കണ്ണൂര്‍,കാലടി, ഫിഷറീസ്, എംജി, കേരള സര്‍വകലാശാലകളിലെ വിസി നിയമനമാണ് ഇതിലൂടെ തുലാസിലായത്. പാനലിന് പകരം ഒറ്റപ്പേരാണ് ഈ സര്‍വകലാശാലകളുടെ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇത് ചോദ്യം ചെയ്യുപ്പെട്ടാല്‍ അഞ്ച് സര്‍കലാശാല നിയമനം നീയമക്കുരുക്കിലേക്ക് നീങ്ങും.

ഈ നിയമനങ്ങള്‍ എല്ലാ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനപരിശോധനയ്ക്ക് നടപടി എടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലയും പ്രതിസന്ധിയിലാകും. വിസി നിയമനത്തിന് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പാനല്‍ സെര്‍ച്ച് കമ്മിറ്റിക്ക് നല്‍കണമെന്നാണ് യുജിസി ചട്ടം. പാനലില്‍ നിന്ന് വിസിയെ ചാന്‍സിലര്‍ നീയമിക്കണം.

Loading...

കണ്ണൂര്‍ വിസിയുടെ ആദ്യ നിയമനം പാനലില്‍ നിന്ന് അല്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്‌കൃത സര്‍വകലാശാലയുടെ വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ ഒഴിവാക്കിയതിനാല്‍ നിയമനം രണ്ട് മാസം ഗവര്‍ണര്‍ തടഞ്ഞിരുന്നു. പിന്നീട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വഴങ്ങി. അതേസമയം എംജി, ഫിഷറീസ് വിസി നിയമനത്തിലും പാനല്‍ ഇല്ലാ. കേരള വിസിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ പുന പരിശോധന സാധ്യതയില്ല. മറ്റ് വിസി മാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് തേടാം.