മേരിലാന്‍ഡില്‍ വീടിനുള്ളില്‍ പിതാവും ഏഴുമക്കളും മരിച്ചനിലയില്‍

മേരിലാന്‍ഡ്: അമേരിക്കയിലും സാമ്പത്തീക പ്രശ്നങ്ങള്‍ കുടുംബങ്ങളെ അലട്ടുന്നു. വീട്ടിനുള്ളില്‍ അച്ഛനെയും ഏഴുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി.

കാര്‍ബണ്‍ മോണോക്‌സൈഡ് (വിഷവാതകം) ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡ്നി ടോഡ് (36), ആണ്‍മക്കളായ കാമറൂണ്‍ (13), സൈകീം (7) പെണ്‍മക്കളായ ടൈനിജ്യൂസ (15), ടൈക്കിറ (12), ടൈബ്രീ (10), ടൈനിയ (9), ടൈബ്രിയ (6) എന്നിവരാണ് മരിച്ചത്.

Loading...

മേരിലാന്‍ഡിലുള്ള പ്രിന്‍സസ് ആനെയിലാണ് സംഭവം. അടുത്ത കാലത്ത് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ടോഡിന്റെ കുടുംബം. അടയ്ക്കേണ്ടുന്ന ബില്ലുകള്‍ പലതും മുടങ്ങി. തുച്ഛമായ തൊഴിലില്ലായ്മ വേതനത്തില്‍ ആയിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. അതിനോടിടയ്ക്കാണ് ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാഞ്ഞ കുറ്റത്തിന് കമ്പനിക്കാര്‍ ഇലക്ട്രിസിറ്റി ഓഫ് ചെയ്തത്. ഇപ്പോഴും തണുപ്പു വിട്ടുമാറിയിട്ടില്ലാത്ത അമേരിക്കയില്‍ വെളിച്ചവും, ചൂടുവെള്ളവും ജീവിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്മൂലം ഒരു ജനറേറ്ററിന്റെ സഹായത്താലാണ് വീട്ടില്‍ ഇലക്ട്രിസിറ്റി ലഭിച്ചിരുന്നത്.