സ്ത്രീകള്‍ സാരിയുടുത്താല്‍ പീഡനം കുറയും: ഗോവ ഫാക്ടറി മന്ത്രി

പനാജി: ജീന്‍സ് ധരിക്കുന്ന സ്ത്രീകളെക്കുറിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസ് പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ ആക്ഷേപിച്ചു. എന്നാല്‍ സ്ത്രീകള്‍ സാരിയുടുത്താല്‍ പീഡനം കുറയുമെന്ന് ഗോവ മന്ത്രി. ഹിന്ദുധര്‍മങ്ങള്‍ പാലിച്ച് വസ്ത്രധാരണം നടത്തിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്നാണ് ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍ പറഞ്ഞത്.

പാശ്ചാത്യവസ്ത്രധാരണശൈലിയും രീതികളും അവലംബിക്കുന്നതു കൊണ്ടാണ് ബലാത്സംഗങ്ങള്‍ കൂടുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലത ഒരു !യോഗത്തില്‍ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു മന്ത്രി. കുങ്കുമവും സാരിയും ധരിച്ചു നടക്കുന്ന തന്റെ ഭാര്യയെ ഇതുവരെയും ആരും പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...