ഹൈബി ഈഡൻ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്; സോളാർ ആളിക്കത്തിച്ച് ഇടത്പക്ഷം

കൊച്ചി: കെ.വി. തോമസിനെ വെട്ടി എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനൊരുങ്ങിയ ഹൈബി ഈഡൻ എംഎൽഎയ്ക്ക് സോളാർ കുരുക്ക്. ഹൈബി ഉൾപ്പെടെ മൂന്ന് എംഎൽഎമാർക്കെതിരെ സോളാർ വിഷയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്തു. ലൈംഗിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡനു പുറമേ, എം.പി. അനിൽകുമാർ, അടൂർപ്രകാശ് എന്നിവർക്കിതെരിയും സമാനമായി കേസെടുത്തിട്ടുണ്ട്.

സോളാർ വ്യവസായം തുടങ്ങാൻ സഹായം നൽകാമെന്നു വാഗ്ദനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതു സംബന്ധിച്ച എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

Loading...

അതേസമയം സംഭവം രാഷ്ട്രീയമാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. സിപിഎമ്മിന്‍റെ പി. രാജീവാണ് എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി. കെ.വി. തോമസിനെതിരെ കോൺഗ്രസിൽ തന്നെ അമർഷം നിലനിൽക്കെ രാജീവിനു അനായാസം മണ്ഡലത്തിൽ വിജയിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ കെ.വി. തോമസിനു പകരം ഹൈബി മണ്ഡലത്തിലെത്തിയാൽ സ്ഥിതി മറിച്ചാകും. ഇതു മുന്നിൽ കണ്ട് ഹൈബി ഈഡനെ സ്ഥാനാർഥിത്വത്തിൽ നിന്നും അകറ്റി നിർത്താനാണ് നിലവിലെ നീക്കമെന്നും സൂചനകളുണ്ട്.