നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്

തിരുവനന്തപുരം. ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ഇന്നലെ നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും കേസെടുത്തു. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. അതേസമയം ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവിനും എച്ച് സലാമിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, ഉമ തോമസ്, കെകെ രമ, പികെ ബഷീര്‍, അന്‍വര്‍ സാദത്ത്, അനൂബ് ജേക്കബ്, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കലാപശ്രമം അടക്കമുളഅള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Loading...

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസ് എടുത്തത്. ചാലക്കുടി എംഎല്‍എ സീഷ് കുമാര്‍ ജോസഫാണ് ഭരണപക്ഷത്തിനെതിരെ പരാതി നല്‍കിയത്. സ്പീക്കറുടെ ഓഫീസിലേക്ക് പോകുമ്പോള്‍ തന്നെയും ചീഫ് മാര്‍ഷലിനെയും പ്രതിപക്ഷ എംഎല്‍എമാര്‍ അസഭ്യം പറഞ്ഞുെന്ന് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പറയുന്നു. റോജി എം ജോണും പികെ ബഷീറും ഭീഷണിപ്പെടുത്തിയെന്നും റോജി എം ജോണ്‍ പിടിച്ച് തള്ളിയപ്പോള്‍ കൈമുട്ട് ഭിത്തിയിലിടിച്ച് പൊട്ടലുണ്ടായി എന്നും പരാതിയില്‍ പറയുന്നു.