പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നു

ന്യൂഡല്‍ഹി. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഗണിക്കുന്നതായി വിവരം. ഇത് സംബന്ധിച്ച വിവരം നൊബേല്‍ സമ്മാനകമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലേ തോജെയാണ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രാജ്യമായി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്ത് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുവനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം വളരെ വിശ്വസ്തനായ നേതാവാണെന്നും നാബേല്‍ സമ്മാനകമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലേ തോജെ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യയും മോദിയും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തിന്റെ വിസനത്തില്‍ മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ടെന്നും അസ്ലേ പറഞ്ഞു.

Loading...