അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സോളാര്‍ കേസിലെ പീഡനപരാതിയില്‍ സിബിഐ ചോദ്യം ചെയ്തു

കൊച്ചി. സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അൂര്‍ പ്രകാശിനെയും എപി എനില്‍കുമാറിനെയും സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

അടൂര്‍ പ്രകാശിനെ ഡല്‍ഹിയില്‍ വച്ചും. അനില്‍കുമാറിനെ മലപ്പുറത്ത് വച്ചുമാണ് സിബിഐ ചോദ്യം ചെയ്തത്. കേസില്‍ സിബിഐയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇനി കേസില്‍ഉമ്മന്‍ ചാണ്ടി, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്നവരുടെ മൊഴിയാണ് രേഖപ്പെടുത്താനുള്ളത്.

Loading...

പരാതിക്കാരി പറയുന്ന സമയത്ത് രാഷ്ടീയ നേതാക്കള്‍ ഒന്നും അവര്‍ പറയുന്ന സ്ഥലത്ത് ഇല്ലായിരുന്നുവെന്നും. ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സിബിഐ പറയുന്നു. വൈകാതെ തന്നെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.