ചല്‍ ചലേ ദില്ലിയുമായി കര്‍ഷകരെ ഇളക്കി രാഹുല്‍

ന്യൂഡെല്‍ഹി: വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാത്ത രാഹുലിന്റെ ഒളിച്ചുകളിക്കൊടുവില്‍ ജനങ്ങളെ ഇളക്കിമറിച്ചൊരു ചല്‍ ചലേ ദില്ലി പരിപാടി. കോണ്‍ഗ്രസ്സിനു നഷ്ടമായ ജനപിന്തുണ പിടിച്ചെടുക്കാനാണ് രാഹുലിന്റെ ശ്രമം. ഇത്തവണ കോണ്‍ഗ്രസ് അതിനായി കണ്ടെത്തിയിരിക്കുന്ന ഭൂസമരം തന്നെ. ഭൂമിക്കുമേല്‍ കര്‍ഷകനുള്ള അവകാശം പിടിച്ചെടുക്കാനൊരുങ്ങുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ്സും ഉണ്ട് എന്ന് കാണിച്ചുകൊടുക്കുന്ന കൂറ്റന്‍ പ്രകടനമാണ് രാം ലീല മൈതാനത്ത് നടന്നത്. രാഹുലിന്റെ പ്രസംഗം കേള്‍ക്കുവാന്‍ അനേകായിരങ്ങളെക്കൊണ്ട് മൈതാനം നിറഞ്ഞു. ഇതു പാര്‍ട്ടിക്കും അണികള്‍ക്കും പുതിയ ആത്മവിശ്വാസം പകരുന്നതായിരുന്നെന്ന് അഭിപ്രായമുയരുന്നു.

കര്‍ഷകന്റെ വിയര്‍പ്പുവീണ മണ്ണ് കര്‍ഷകനുമാത്രം അവകാശപ്പെട്ടത്. അതു പിടിച്ചെടുക്കാന്‍ ഒരു സര്‍ക്കാരിനെയും കര്‍ഷകര്‍ അനുവദിക്കരുതെന്ന് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കൊപ്പം എന്നും താനും കോണ്‍ഗ്രസ് പാര്‍ട്ടിയും കൂടെയുണ്ടാകുമെന്നും രാജീവ് ഉറപ്പു നല്‍കി.

Loading...