ട്രെയിൻ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി; ലോക്കോ പൈലറ്റ് ആശുപത്രിയിൽ

ചെന്നൈ: ട്രെയിൻ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടം. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. അവധി ദിവസമായതിനാൽ സ്റ്റേഷനിൽ കാര്യമായി യാത്രക്കാർ ഇല്ലാതിരുന്നു.അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ചെന്നൈ താംബരം- ബീച്ച് സ്റ്റേഷനിൽ വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്.

അറ്റകുറ്റപ്പണികൾ നടക്കുന്ന യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് സബർബൻ ട്രെയിൻ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്രേക്കിങ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.ട്രെയിനിൽ ഉണ്ടായ ലോക്കോ പൈലറ്റിന് മാത്രമാണ് പരിക്കേറ്റത്. അവധി ദിവസമായതിനാൽ സ്റ്റേഷനിൽ കാര്യമായി യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇത് അത്യാഹിതം ഒഴിവാക്കി. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പതിവായി നിരവധി യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

Loading...