വടക്കന്‍ ചിലിയില്‍ പ്രളയം; 25 മരണം

അറ്റക്കാമ (ചിലി): വടക്കന്‍ ചിലിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രളയത്തില്‍ 25 പേര്‍ മരിക്കുകയും 125 പേരെ കാണാതാകുകയും ചെയ്തു. 30,000-ലധികം ആളുകള്‍ പ്രളയക്കെടുതിയില്‍ ആണെന്നാണ് കണക്കുകൂട്ടല്‍. 3000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

northerchile2

Loading...

ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാക്കലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ചു നഷ്ടങ്ങള്‍ വിലയിരുത്തി. ഇപ്പോഴും മുട്ടിനുമുകളില്‍ വെള്ളം ചെളിയും പലസ്ഥലത്തുമുണ്ട്. ആര്‍ക്കും വീടുകളിലേക്ക് കടന്നെത്തുവാനോ, നഷ്ടങ്ങള്‍ വിലയിരുത്തുവാനോ സാധിക്കുന്നില്ല. എങ്കിലും അനേക ഭവനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി തദ്ദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായും, രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു

northernchile3