കനിമൊഴിയുടെ ആരോപണം: ഇനി പ്രാദേശിക ഭാഷ അറിയുന്ന ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ ഉണ്ടാകും

ദില്ലി: ഇനി മുതല്‍ പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി പ്രധാന വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനമായി. സിഐഎസ്എഫ് ഇക്കാര്യം അറിയിച്ചു. ഡിഎംകെ എം.പി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇങ്ങനെയൊരു നടപടി ഉണ്ടായിരിക്കുന്നത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ താന്‍ വിമാനത്താവളത്തില്‍ അപമാനിതയായെന്നായിരുന്നു ഡിഎംകെ എം പി കനിമൊഴിയുടെ പരാതി.

അതേസമയം
പ്രത്യേക മതവിഭാഗക്കാരും ഹിന്ദി സംസാരിക്കാത്തവരും ഇന്ത്യക്കാര്‍ അല്ലെന്ന് വരുത്തുന്നതിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്നാണ് ആരോണം. ഇത്തരം ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി അഭിപ്രായപ്പെട്ടിരുന്നു. കനിമൊഴിയുടെ പരാതിയില്‍ സിഐ എസ് എഫ് അന്വേഷണം തുടരുകയാണ്.

Loading...