വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഹിലാരി കിന്റന്റെ സ്‌ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന്‌ സൂചന. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റ്‌ എന്ന നിലയിലേക്കാകും ഹിലാരി ക്‌ളിന്റണ്‍ ഉയരുക.

ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിത്വത്തിനാണ്‌ ഹിലാരി നീക്കം നടത്തിയിട്ടുള്ളത്‌. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സ്‌ഥാനാര്‍ത്തിത്വത്തിലും പ്രസിഡന്റ്‌ സ്‌ഥാനത്തിലും ഹിലാരി വിജയിക്കുമെന്ന്‌ തന്നെയാണ്‌ വിലയിരുത്തല്‍. എതിര്‍പക്ഷത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഹിലാരിക്കൊപ്പം പിന്തുണയുള്ളവര്‍ ഇല്ലെന്നാണ്‌ സൂചന. എന്നിരുന്നാലും ഹിലാരിക്ക്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ കൂടുതല്‍ എതിര്‍പ്പ്‌ നേരിടേണ്ടി വരുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

Loading...

നിലവിലെ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനില്‍ നിന്നായിരിക്കും ഏറ്റവും എതിര്‍പ്പ്‌ നേരിടേണ്ടി വരിക. വിഡിയോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാകും ഇന്ന്‌ ഹിലറിയുടെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക. പിന്നീട്‌ ആദ്യം തിരഞ്ഞെടുപ്പു നടക്കുന്ന അയോവ, ന്യൂഹാംഷര്‍ സംസ്‌ഥാനങ്ങളിലേക്കാവും ഹിലറിയുടെ പിന്തുണതേടിയുള്ള യാത്ര.