കൊക്കെയ്ന്‍ കേസ് പ്രതി രേഷ്മ മയക്കുമരുന്നു വില്പനക്കാരി: ഏഴാം പ്രതി

കൊച്ചി: കൊക്കെയ്‌ന്‍ കേസില്‍ ഏഴാം പ്രതി പൃഥിരാജ്‌ നല്‍കിയ രഹസ്യമൊഴി പുറത്ത്‌. ഒന്നാം പ്രതി രേഷ്‌മ രംഗസ്വാമി തന്റെ കൈയില്‍ നിന്നും കൊക്കെയ്‌ന്‍ വാങ്ങിയതു വില്‍പനയ്ക്കാണെന്നു പൃഥിരാജ്‌ മൊഴിയില്‍ പറയുന്നു.

പോലീസ്‌ പിടികൂടിയ കാര്യം രേഷ്‌മ മൊബൈല്‍ മെസേജ്‌ വഴി തന്നെ അറിയിച്ചെന്നും കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചെന്നൈയിലെ ഹോട്ടലില്‍ വച്ചാണു രേഷ്‌മയെ പരിചയപ്പെട്ടതെന്നും മൊഴിയിലുണ്ട്.

Loading...